കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃത്താലയില്‍ 59 സ്‌കൂള്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായി... മിഠായിക്കടക്കാരന്‍ ഒളിവില്‍

Google Oneindia Malayalam News

തൃത്താല(പാലക്കാട്): പാലക്കാട് ജില്ലയിലെ തൃത്താലയില്‍ മിഠായിക്കടക്കാരന്‍ 59 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കക്കാട്ടിരി സ്വദേശിയും സ്‌കൂളിനടുത്തുള്ള മിഠായിക്കട ഉടമയും ആയ വ്യക്തിയ്ക്കതിരെ ആണ് പരാതി. ഇയാള്‍ ഒളിവില്‍ പോയി.

രാഹുലിന്‍റെ തൃത്താലയിലെ പരിപാടിയില്‍ ജാതിവിവേചനം; ആരോപണവുമായി യൂത്ത് കോണ്‍‍ഗ്രസ് നേതാവ്രാഹുലിന്‍റെ തൃത്താലയിലെ പരിപാടിയില്‍ ജാതിവിവേചനം; ആരോപണവുമായി യൂത്ത് കോണ്‍‍ഗ്രസ് നേതാവ്

സ്‌കൂളിനടുത്തുള്ള കടയില്‍ നിന്ന് മിഠായി വാങ്ങാന്‍ കുട്ടികള്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഈ കുട്ടികളെ ആണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. കക്കാട്ടിരി സ്വദേശിയായ പൂലേരി വളപ്പില്‍ കൃഷ്ണനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Thrithala

കാലങ്ങളായി ഇയാള്‍ കുട്ടികളെ ചൂഷണം ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയില്‍ നിന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കൂടുതല്‍ കുട്ടികള്‍ അവര്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ തുറന്ന് പറയുകയായിരുന്നു.

അധ്യാപകരും രക്ഷിതാക്കളും വിവരം ചൈല്‍ഡി ലൈനിനെ അറിയിച്ചു. തുടര്‍ന്നാണ് പോലീസ് എത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പോലീസ് പത്ത് കുട്ടികളില്‍ നിന്ന് മൊഴിയെടുത്തു. മുഴുവന്‍ കുട്ടികളില്‍ നിന്നും മൊഴിയെടുക്കും എന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.

സ്‌കൂളിലെ അഞ്ച് മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ ആണ് ഇയാളില്‍ നിന്ന് പീഡനം നേരിട്ടിരുന്നത്. വിവരം പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് വിവരം.

English summary
59 School girls misused by sweet shop owner in Thrithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X