സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ്, സമ്പർക്കത്തിലൂടെ 364 രോഗികൾ, ഇന്ന് രണ്ട് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 11659 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അരുള്‍ ദാസ് എന്ന 70 വയസ്സുകാരൻ, 60 വയസ്സുളള ബാബുരാജ് എന്നിവരാണ് മരണമടഞ്ഞത്. ഇന്ന് രോഗമുക്തി നേടിയത് 204 പേരാണ്. സമ്പർക്കത്തിലൂടെ ഇന്ന് 364 പേർക്ക് കൊവിഡ് ബാധയുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 90 ആണ്. വിദേശത്തു നിന്ന് വന്നവർ 114 പേർ.
ഇന്ന് രോഗം ബാധിച്ചവരില്‍ 19 ആരോഗ്യ പ്രവര്‍ത്തകരും ഉണ്ട്. ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുളള കണക്ക്- തിരുവനന്തപുരം-173, കൊല്ലം- 53, പാലക്കാട്- 49, എറണാകുളം- 44 , ആലപ്പുഴ-42, കണ്ണൂര്‍-39, കാസര്‍കോഡ്-29, പത്തനംതിട്ട-28, ഇടുക്കി-28, വയനാട്-26, കോഴിക്കോട്-26, തൃശൂര്‍-21, മലപ്പുറം-19, കോട്ടയം- 16
ഇന്ന് നെഗറ്റീവ് അയവരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെ- തിരുവനന്തപുരം-7, പത്തനംതിട്ട-18, ആലപ്പുഴ-36, കോട്ടയം-6, ഇടുക്കി-6, എറണാകുളം-9, തൃശൂര്‍-11, പാലക്കാട്-25, മലപ്പുരം-26,കോഴിക്കോട്-9, വയനാട്-4, കണ്ണൂര്‍-38, കാസര്‍കോട്-9. ആശുപത്രികളില്‍ 6841 പേര്‍ ആണ് നിരീക്ഷണത്തിലുളളത്. 1053 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുളളത് 6416 പേരാണ്.
Recommended Video

കഴിഞ്ഞ 24 മണിക്കൂറിനകം 18,967 സാമ്പിളുകള്‍ പരിശോധിച്ചു. 1,73,932 പേരാണ് നിരീക്ഷണത്തിലുള്ളത്. 6841 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1053 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 6416.
ഇതുവരെ ആകെ 2,85,158 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7016 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 92,312 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 87,653 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 299 ആയി.
ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൊടിയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ശൂരനാട് നോര്‍ത്ത് (എല്ലാ വാര്‍ഡുകളും), ആലപ്പാട് (എല്ലാ വാര്‍ഡുകളും), വിളക്കുടി (എല്ലാ വാര്‍ഡുകളും), മയ്യനാട് (എല്ലാ വാര്‍ഡുകളും), കരീപ്ര (എല്ലാ വാര്‍ഡുകളും), ഉമ്മന്നൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര (13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), നെടുമ്പാശേരി (15), ചിറ്റാറ്റുകര (3), ഇടുക്കി ജില്ലയിലെ വണ്ണപുറം (1, 17), മൂന്നാര്‍ (19), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11), ആളൂര്‍ (1), കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (35), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (1, 2, 18), പാലക്കാട് ജില്ലയിലെ നെന്മാറ (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.












Click it and Unblock the Notifications