സ്‌കൂള്‍ ഗ്രൗണ്ടിലെ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട്; സ്‌കൂള്‍ ഗ്രൗണ്ടിലെ ഉപയോഗ ശൂന്യമായ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് അഞ്ചാം ക്ലാസുകാരന്‍ ആതിഷ് മരിച്ചു. കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ബസ് പിന്നോട്ട് എടുക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ചതാണ് പോസ്റ്റ് വീഴാന്‍ കാരണം.

ഈ സമയം സഹപാഠികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആതിഷ്. ആതിഷിന്റെ തലയിലേക്കാണ് വൈദ്യുത പോസ്റ്റ് വീണത്. ബോധരഹിതനായ ആതിഷിനെ സ്‌കൂള്‍ അധികൃതര്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വിദ്യാര്‍ഥിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് സ്‌കൂള്‍ വാഹനം വിട്ടുകൊടുത്തില്ലെന്നും ആക്ഷേപമുണ്ട്. ഗുരുതരമായ അനാസ്ഥയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് സംഭവിച്ചത്. സംഭവം ഏറെ നേരം ബഹളത്തിന് ഇടയാക്കി.












Click it and Unblock the Notifications