Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ ജില്ലയിൽ നിന്നും ഒറ്റ ദിവസം കാണാതായത് 6 പെൺകുട്ടികളെ; എല്ലാം വിദ്യാർത്ഥിനികൾ

തൃശൂർ: തൃശൂർ ജില്ലയിൽ നിന്നും ഒറ്റ ദിവസം കാണാതായത് ആറു പെൺകുട്ടികളെ. ജില്ലയുടെ വിവിധ ഭാഗത്ത് നിന്നുള്ള ആറ് പെൺകുട്ടികളെ കാണാതായതായാണ് പരാതി. ആറ് പെൺകുട്ടികളും വിദ്യാർത്ഥിനികളാണ്. ഇതിൽ ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല.

പെൺകുട്ടികളെ കാണാതായി പരാതി ലഭിച്ചെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. തൃശൂരിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോൾ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് പെൺകുട്ടികളെ കാണാതായിരിക്കുന്നത്.

girls

കാണാതായ പെൺകുട്ടികളേക്കുറിച്ചുള്ള വിവരങ്ങളോ, ഇവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചോയുള്ള വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ആറ് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കാണാതായവരിൽ ചിലർ കമിതാക്കൾക്കൊപ്പം പോയതാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. തൃശൂർ സിറ്റിയിലേയും റൂറലിലേയും ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+