Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലാ നഗരസഭയില്‍ ആറ് അംഗങ്ങള്‍ ജോസഫിനൊപ്പം; ജോസ് വിഭാഗത്തിന് ഭരണ നഷ്ടം;ഒറ്റ വഴി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ കൂടുതല്‍ പ്രതിസന്ധിയാണ് ജോസ് കെ മാണി വിഭാഗം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ പാല നഗരസഭയിലെ ആറ് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ജോസഫിനാപ്പം പോകുമന്ന് നിലപാടെടുത്തിരിക്കുകയാണ്.

യുഡിഎഫിലേക്ക്

യുഡിഎഫിലേക്ക്

ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും ഒട്ടേറെ പേര്‍ യുഡിഎഫിലേക്ക് വരാന്‍ തീരുമാനിച്ചിട്ടുണ്ട്.വരാനുള്ളവരുടെ നീണ്ട ലിസ്റ്റുണ്ട്. ആരുടെയും പേര് പറയുന്നില്ല. എംഎല്‍എമാരുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ആരുടെയും പേര് വെളിപ്പെടുത്തുന്നില്ല.എന്ന് നേരത്തെ തന്നെ പിജെ ജോസഫ് പറഞ്ഞിരുന്നു.

ആറോളം അംഗങ്ങള്‍

ആറോളം അംഗങ്ങള്‍

ഇതിന് പിന്നാലെയാണ് ജോസ് കെ മാണി ഗ്രൂപ്പിലെ ആറോളം അംഗങ്ങള്‍ ജോസലഫിനൊപ്പം പോകുമെന്ന നിലപാടെടുത്തിരിക്കുന്നത്. നഗരസഭാ ഉപാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, ടോണി തോട്ടം, മുന്‍ നഗരസഭാധ്യക്ഷ സെലിന്‍ റോയി, പികെ മധു, ടോമി തുറക്കുന്നേല്‍, ജോബി വെള്ളാപ്പാണി എന്നിവരാണ് യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

 പാലാ നഗരസഭ

പാലാ നഗരസഭ

ഇതോടെ ജോസ് കെ മാണി കൂടുതല്‍ വെട്ടിലായി. പാലാ നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ ഇടത് അഗങ്ങളുടെ പിന്തുണ വേണ്ടി വരും.
ജോസ് പക്ഷത്തെ എല്‍ഡിഎഫ്ക്ഷണിച്ചേക്കുമെന്നാണ് വിവരം. യുഡിഎഫിനെ ശിഥിലീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഇതിനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തില്ല. ജോസ് കെ മാണി വിഭാഗം അവരുടെ നിലപാട് അറിയിക്കട്ടെയെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

Recommended Video

cmsvideo
    LDF says a big no to Jose k Mani | Oneindia Malayalam
    ഒരു മുന്നണിയിലും ചേരുന്നില്ല

    ഒരു മുന്നണിയിലും ചേരുന്നില്ല

    എന്നാല്‍ താല്‍ക്കാലിക്കമായി ഒരു മുന്നണിയിലും ചേരുന്നില്ലായെന്ന് ജോസ് കെ മാണി തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണംമാത്രമായിരിക്കും ഉണ്ടാവുകയെന്നും ജോസ് പക്ഷം പറഞ്ഞിരുന്നു. കോണ്‍ഗ്രസിനോടും യുഡിഎഫിനോടും യാതൊരു തരത്തിലുള്ള അയവും വേണ്ടായെന്നാണ് ജോസ് പക്ഷത്തിന്‍ നിലപാട്.

     കക്ഷിനില

    കക്ഷിനില

    കേരള കോണ്‍ഗ്രസിന് -17, കോണ്‍ഗ്രസ്-3, ഇടത് പക്ഷം-5, സ്വതന്ത്രന്‍- 1 എന്നിങ്ങനെയാണ് കക്ഷിനില. ജോസ് കെ മാണി വിഭാഗത്തില്‍ നിലവില്‍ 11 അംഗങ്ങളാണുള്ളത്. അതേസമയം കോണ്‍ഗ്രസും ജോസഫ് വിഭാഗവും ചേര്‍ന്നാല്‍ യുഡിഎഫിന് ഒന്‍പത് അംഗങ്ങളുണ്ടാവും. 26 അംഗ നഗരസഭയില്‍ ജോസ് കെ മാണി വിഭാഗത്തിന് ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

    മറ്റൊരു മുന്നണിയിലേക്ക്

    മറ്റൊരു മുന്നണിയിലേക്ക്

    ഉടന്‍ മറ്റൊരു മുന്നണിയിലേക്ക് ഇല്ലെന്ന് ജോസഫ് പക്ഷക്കാരനും കോട്ടയം എംപിയുമായ തോമസ് ചാഴിക്കാടനും പറഞ്ഞു. യുഡിഎഫിന്റെ നടപടി അധാര്‍മ്മികമാണെന്നും യുക്തിസഹമല്ലെന്നും തോമസ് ചാഴിക്കാടന്‍ പ്രതികരിച്ചു. സാഹചര്യം നന്നായി വിലയിരുത്തിയ ശേഷമേ മുന്നണി പ്രവേശനം ഉണ്ടാവുകയുള്ളൂവെന്ന് കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജനും പ്രതികരിച്ചു.

    എന്‍ഡിഎയിലേക്ക്

    എന്‍ഡിഎയിലേക്ക്

    അതേസമയം എന്‍ഡിഎയിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ച് ബിജെപിയുടെ നിലപാട് മാനിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ചിലര്‍ മുന്നോട്ട് വെക്കുന്നു. യുഡിഎഫില്‍ നിന്നും പുറത്ത് പോകാന്‍ ജോസ് കെ മാണി നേരത്തെ മുതല്‍ക്കേ ആസൂത്രണം നടത്തുന്നുണ്ടായിരുന്നുവെന്നും ലക്ഷ്യം ബിജെപി ആണെന്നും കഴിഞ്ഞ ദിവസം പിസി ജോര്‍ജ് പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+