കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിൽ നിന്നും ഒരേ ദിവസം കാണാതായ 6 പെൺകുട്ടികളെയും കണ്ടെത്തി; പോലീസ് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

തൃശൂർ: തൃശൂർ ജില്ലയുടെ പലഭാഗത്ത് നിന്നും ഒരേ ദിവസം കാണാതായ ആറ് പെൺകുട്ടികളേയും പേരെയും കണ്ടെത്തി. പരാതി ലഭിച്ച് മണിക്കൂറുകൾക്കകമാണ് പോലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികളെ കാണാതാകുന്നത്. കുട്ടികളുടെ മാതാപിതാക്കൾ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

മഹയ്ക്ക് പിന്നാലെ ബുൾബുൾ ചുഴലിക്കാറ്റ്; ഒഡീഷയിലെ 15 ജില്ലകളിൽ കനത്ത ജാഗ്രതമഹയ്ക്ക് പിന്നാലെ ബുൾബുൾ ചുഴലിക്കാറ്റ്; ഒഡീഷയിലെ 15 ജില്ലകളിൽ കനത്ത ജാഗ്രത

സംഭവത്തിൽ സോഷ്യൽ മീഡിയയാണ് പ്രധാന വില്ലനെന്നാണ് പോലീസ് പറയുന്നത്. കണ്ടെത്തിയ 4 പെൺകുട്ടികളും സമൂഹമമാധ്യങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പമാണ് പോയതെന്നും പോലീസ് പറയുന്നു.

ദുരൂഹം

ദുരൂഹം

ഒരേ ദിവസം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി പെൺകുട്ടികളെ കാണാതായ സംഭവം നാട്ടുകാരിൽ ആശങ്കയ്ക്കിടയാക്കിരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥിനികളാണ് കാണാതായ ആറു പേരും, ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. 24 മണിക്കൂറിനിടയിലാണ് ആറ് പരാതികൾ പോലീസിന് ലഭിച്ചത്.

 പലയിടങ്ങളിൽ നിന്ന് പരാതി

പലയിടങ്ങളിൽ നിന്ന് പരാതി

തൃശൂരിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോൾ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. ഇവർ 6 പേരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പോലീസ് ആദ്യം പരിശോധിച്ചത്. എന്നാൽ ആറ് പേരും ജില്ലയിലെ വിവിധ സ്കൂളുകളിലും കോളേജുകളിലുമായി പഠിക്കുന്ന വിദ്യാർത്ഥികളാണെന്നും ഇവർ തമ്മിൽ പരസ്പര ബന്ധമില്ലെന്നും വ്യക്തമാവുകയായിരുന്നു.

ഊർജ്ജിതമായ അന്വേഷണം

ഊർജ്ജിതമായ അന്വേഷണം

പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തൃശൂർ സിറ്റിയിലേയും റൂറലിലേയും ഉദ്യോഗസ്ഥർക്കായിരുന്നു അന്വേഷണ ചുമതല. കമിതാക്കൾക്കൊപ്പമാണ് പെൺകുട്ടികൾ പോയതെന്ന സൂചന പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇവരുടെ ആൺ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 5 പെൺകുട്ടികളെ കണ്ടെത്തിയത്.

 വില്ലൻ സോഷ്യൽ മീഡിയ

വില്ലൻ സോഷ്യൽ മീഡിയ

പോലീസ് കണ്ടെത്തിയ 4 പെൺകുട്ടികളും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനൊപ്പമാണ് പോയിരിക്കുന്നത്. ചാലക്കുടിയിൽ നിന്നും കാണാതായ പെൺകുട്ടിയെ അയൽവാസിക്കൊപ്പമായിരുന്നു പോയത്. പുതുക്കാട് നിന്നും കാണാതായ പെൺകുട്ടിയെ കൊല്ലത്ത് നിന്നും വടക്കാഞ്ചേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കാസർഗോഡ് നിന്നുമാണ് കണ്ടെത്തിയത്.

 കുടുംബ പ്രശ്നം

കുടുംബ പ്രശ്നം

തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. ഇത് നാലാം തവണയാണ് ഈ കുട്ടി വീട് വിട്ടുപോകുന്നത്. കുടുംബ പ്രശ്നമാണ് കുട്ടി നിരന്തരം ഒളിച്ചോടുന്നതിന് കാരണമെന്ന് പോലീസ് പറയുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പെൺകുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.

ജാഗ്രത പാലിക്കണം

ജാഗ്രത പാലിക്കണം

പെൺകുട്ടികളെ കാണാതായെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം കൂടിവരികയാണെന്ന് അധികൃതർ പറയുന്നു. പ്രായപൂർത്തിയായ പെൺകുട്ടികളെ കണ്ടെത്തിയ വിവരം രക്ഷിതാക്കളെ അറിയിക്കുക എന്നത് മാത്രമാണ് പോലീസിന് നിയമപരമായി ചെയ്യാനുളളത്. രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പോലീസ് പറയുന്നു.

English summary
6 missing girls from thrissur found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X