Get Updates
Get notified of breaking news, exclusive insights, and must-see stories!

38 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവായി; സംസ്ഥാനത്ത് ചികില്‍സയിലുള്ളത് 61,401 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5700ലധികം പേര്‍ക്ക് കൊറോണ രോഗം ബാധിച്ചു. മലപ്പുറം ജില്ലയിലാണ് ഇന്നും രോഗികള്‍ കൂടുതല്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവില്ല. ഇന്ന് പുതിയ 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കടങ്ങോട് (7, 18), തേക്കുമുക്ക് (സബ് വാര്‍ഡ് 18), പറളം (2), വല്ലച്ചിറ (9), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 444 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

കേരളത്തില്‍ ഇന്ന് 5718 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2358 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, തിരുവനന്തപുരം 8, തൃശൂര്‍, എറണാകുളം 7 വീതം, പാലക്കാട് 6, പത്തനംതിട്ട 5, മലപ്പുറം 4, കോഴിക്കോട് 3, ഇടുക്കി, വയനാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 61,401 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,61,874 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,029 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1726 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+