കേരളത്തില്‍ 6 പുതിയ ഹോട്ട്സ്പോട്ടുകള്‍; ഇന്ന് പരിശോധിച്ചത് 60000 സാമ്പിളുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5500ലധികം പേര്‍ക്ക് കൊറോണ രോഗം. എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 15, 16), കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി (14), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (16), പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി (സബ് വാര്‍ഡ് 4), കാസര്‍ഗോഡ് ജില്ലയിലെ കാറഡുക (6), പാലക്കാട് ജില്ലയിലെ കേരളശേരി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2022 ആയി.
പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, കണ്ണൂര്‍ 10, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 5 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കോഴിക്കോട് 3 വീതം, മലപ്പുറം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6719 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 66,856 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,88,437 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1846 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.