Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പുതുതായി ആറ് ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ കൂടി; സംസ്ഥാനത്ത് 122 ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കുമളി, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ സംസ്ഥാനത്ത് ആകെ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

corona

ഇന്ന് ഒരു പ്രദേശത്തേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി ആണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. അതേസമയം ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ രോഗം ഭേദമായവരാണെന്നത് ആശ്വസിക്കാവുന്നതാണ്.

ഇന്നലെ രണ്ട് പ്രദേശങ്ങളെയായിരുന്നു ഹോട്ട്‌സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊല്‍പ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, പെരളശ്ശേരി, പിണറായി, ശ്രീകണ്ഠപുരം, തലശേരി മുനിസിപ്പാലിറ്റി, കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി എന്നിവയെയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്.

അതേസമയം കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 56 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 27 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, തിരുവനന്തപുരം, ആലപ്പുഴ (ഒരു തിരുവനന്തപുരം സ്വദേശി), എറണാകുളം (ഒരു തൃശൂര്‍ സ്വദേശി, ഒരു കോഴിക്കോട് സ്വദേശി) ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, വയനാട് കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1340 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,101 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+