കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാര്‍; ചരിത്രമെഴുതി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനം

പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമന പട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയാറാക്കി

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ആറ് ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാര്‍; ദേവസ്വം ബോര്‍ഡ് തീരുമാനം ചരിത്രം | Oneindia Malayalam

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആദ്യമായി ആറ് ദളിതർ അടക്കം 36 അബ്രാഹ്മാണ ശാന്തിമാരെ നിയമിക്കാൻ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ശുപാർശ ചെയ്തു. എഴുത്ത പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് ശാന്തി തസ്തികയിലേയ്ക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കിയിരിക്കുന്ന്.

പാർട്ടിക്കു പോയാൽ സ്ത്രീകൾ ബലാത്സംഗത്തിനിരയാകും, കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തിലേക്ക്പാർട്ടിക്കു പോയാൽ സ്ത്രീകൾ ബലാത്സംഗത്തിനിരയാകും, കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തിലേക്ക്

ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാശ ചെയ്തിരിക്കുന്നത്. മൂന്നക്ക വിഭാഗത്തിൽപ്പെട്ട് 26 പേർ മെറിറ്റ് പട്ടിക പ്രകാരം യോഗ്യത നേടിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽ നിന്ന് 36 പേരാണ് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 16 പേർ മെറിറ്റ് പട്ടികയിൽ ഉൾപ്പെട്ടവരാണ്.

temple

സോളോയ്ക്ക് ഇരുട്ടടി, മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന്‍ ഫേസ്ബുക്കില്‍! പിന്നില്‍ ആരെന്നോ???

പട്ടിക ജാതി പട്ടിക വിഭാഗത്തിൽ നിന്ന് ആറു പേരെ ശാന്തിമാരായി നിയമിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചരിത്രത്തിൽ ഇതാദ്യമായാണ്.മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ണ്ടാം ആന പാപ്പാന്‍ തസ്തികയിലേക്ക് 13 പേരെ നിയമിക്കാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. മുന്നാക്ക വിഭാഗത്തില്‍ പെട്ട മൂന്നുപേരാണ് ആന പാപ്പാന്‍ മെറിറ്റ് പട്ടികയിലുള്ളത്

English summary
From time immemorial, the temples and sacerdotal jobs in India have always been under the monopoly of upper caste communities and rarely does one come across information when the scenario is otherwise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X