സിറിയയില്‍ ആറ് മലയാളി ഐസിസുകാര്‍... ഒരാള്‍ സ്ത്രീ; ആറ് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍?
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെ സംബന്ധിച്ച് തീരെ ആശ്വാസകരമല്ലാത്ത വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇന്ത്യ ടുഡേ കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാര്‍ത്ത ദേശീയ തലത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. സിറിയയില്‍ ഐസിസില്‍ പ്രവര്‍ത്തിക്കുന്ന ആറ് മലയാളികള്‍ കൂടി ഉണ്ട് എന്നതാണ് അത്. അവര്‍ ആറ് പേരും പോപ്പുലരര് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണ് എന്നാണ് ഇന്ത്യ ടുഡേയുടെ വാര്‍ത്ത. ചിത്രം സഹിതമാണ് ഇന്ത്യ ടുഡേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആറ് പേരില്‍ ഒരാള്‍ സ്ത്രീയാണ്. സംഘത്തിലെ ഒരു പുരുഷന്റെ ഭാര്യയാണ് ഇവര്‍ എന്നാണ് ഇന്ത്യ ടുടേ വാര്‍ത്തയില്‍ പറയുന്നത്. നേരത്തെ കേരളത്തില്‍ ഐസിസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ ചിലരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയിരുന്നു.

ആറ് പേര്
ആറ് പേര് സിറിയയില്‍ ഐസിില് പ്രവര്‍ത്തിക്കുന്നു എന്ന വിവരം ആണ് പുറത്ത് വന്നിട്ടുള്ളത്. ആറ് പേരും കണ്ണൂര്‍ സ്വദേശികളാണ്..

വര്‍ഷങ്ങളായി
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവര്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇവരുടെ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ആണ് പോലീസ് പുറത്ത് വിട്ടിട്ടുള്ളത്.

ഇവരാണ് അവര്‍
കണ്ണൂര്‍ ജില്ലക്കാരായ അബ്ദുള്‍ ഖയ്യൂം, അബ്ദുള്‍ മനാഫ്, ഷെബീര്‍, സുഹൈല്‍, സഫ് വാന്‍, റിസ്വാന എന്നിവരാണ് ഇവര്‍. ഇതില്‍ സുഹൈലിന്റെ ഭാര്യയാണ് റിസ്വാന എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍?
തിരിച്ചറിഞ്ഞ ആറ് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയിരുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. കണ്ണൂര്‍ ഡിവൈഎസ്പിയെ ഉദ്ധരിച്ചാണ് ഇന്ത്യ ടുഡേ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എത്തിയത് അടുത്തിടെ
ഇതില്‍ അബ്ദുള്‍ ഖയൂം സിറിയയില്‍ എത്തിയത് അടുത്തിടെ ആണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഇയാള്‍ സിറിയയില്‍ എത്തിയത് എന്നാണ് പറയുന്നത്.

വ്യാജ പാസ്പോര്ട്ടില്
കണ്ണൂര്‍ വളപട്ടണം സ്വദേശിയായ അബ്ദുള്‍ മനാഫ് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് സിറിയയില്‍ എത്തിയത് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. ഐസിസ് റിക്രീട്ടറായ ഷാജഹാനുമായി ഇയാള്‍ക്ക് ബന്ധം ഉണ്ടായിരുന്നു. ഇസ്താംബുളില്‍ വച്ച് ഇയാള്‍ ഷാജഹാന് ഗ്രൂപ്പുമായി സന്ധിച്ചിരുന്നു എന്നും പറയുന്നു.

ബന്ധുക്കള്‍
സിറിയയില്‍ എത്തിയ സുഹൈലും ഷബീറും ബന്ധുക്കളാണ് എന്നും റിപ്പോര്‍ട്ട് ഉണ്ട്. രണ്ട് പേരും വളപട്ടണം സ്വദേശികളാണ്.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ
നേരത്തേയും കണ്ണൂരില്‍ ഐസിസ് ബന്ധത്തിന്റെ പേരില്‍ ചിലര്‍ അറസ്റ്റിലായിരുന്നു. അതിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.

ഇന്ത്യ ടുഡേ പുറത്ത് വിട്ട വീഡിയോ
കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ പുറത്ത് വിട്ട ഒലി ക്യാമറ വീഡിയോയും പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിരോധത്തില്‍ ആക്കിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications