കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ ആറ് മലയാളി ഐസിസുകാര്‍... ഒരാള്‍ സ്ത്രീ; ആറ് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍?

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെ സംബന്ധിച്ച് തീരെ ആശ്വാസകരമല്ലാത്ത വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇന്ത്യ ടുഡേ കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാര്‍ത്ത ദേശീയ തലത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഹാദിയ കേസിലെ അതേ സൈനബ: ഈ പോപ്പുലര്‍ ഫ്രണ്ട് നേതാവില്‍ കേരളം ഞെട്ടുന്നു; ഭീതിപ്പെടുത്തുന്ന സംഭവങ്ങള്‍ഹാദിയ കേസിലെ അതേ സൈനബ: ഈ പോപ്പുലര്‍ ഫ്രണ്ട് നേതാവില്‍ കേരളം ഞെട്ടുന്നു; ഭീതിപ്പെടുത്തുന്ന സംഭവങ്ങള്‍

ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. സിറിയയില്‍ ഐസിസില്‍ പ്രവര്‍ത്തിക്കുന്ന ആറ് മലയാളികള്‍ കൂടി ഉണ്ട് എന്നതാണ് അത്. അവര്‍ ആറ് പേരും പോപ്പുലരര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണ് എന്നാണ് ഇന്ത്യ ടുഡേയുടെ വാര്‍ത്ത. ചിത്രം സഹിതമാണ് ഇന്ത്യ ടുഡേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഉണ്ട്; അത് കോടതിയിൽ എത്തുക തന്നെ ചെയ്യും... എന്ത് സംഭവിക്കും?നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഉണ്ട്; അത് കോടതിയിൽ എത്തുക തന്നെ ചെയ്യും... എന്ത് സംഭവിക്കും?

ആറ് പേരില്‍ ഒരാള്‍ സ്ത്രീയാണ്. സംഘത്തിലെ ഒരു പുരുഷന്റെ ഭാര്യയാണ് ഇവര്‍ എന്നാണ് ഇന്ത്യ ടുടേ വാര്‍ത്തയില്‍ പറയുന്നത്. നേരത്തെ കേരളത്തില്‍ ഐസിസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ ചിലരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയിരുന്നു.

ആറ് പേര്‍

ആറ് പേര്‍

ആറ് പേര്‍ സിറിയയില്‍ ഐസിില്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരം ആണ് പുറത്ത് വന്നിട്ടുള്ളത്. ആറ് പേരും കണ്ണൂര്‍ സ്വദേശികളാണ്..

വര്‍ഷങ്ങളായി

വര്‍ഷങ്ങളായി

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവര്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇവരുടെ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ആണ് പോലീസ് പുറത്ത് വിട്ടിട്ടുള്ളത്.

ഇവരാണ് അവര്‍

ഇവരാണ് അവര്‍

കണ്ണൂര്‍ ജില്ലക്കാരായ അബ്ദുള്‍ ഖയ്യൂം, അബ്ദുള്‍ മനാഫ്, ഷെബീര്‍, സുഹൈല്‍, സഫ് വാന്‍, റിസ്വാന എന്നിവരാണ് ഇവര്‍. ഇതില്‍ സുഹൈലിന്റെ ഭാര്യയാണ് റിസ്വാന എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍?

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍?

തിരിച്ചറിഞ്ഞ ആറ് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയിരുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. കണ്ണൂര്‍ ഡിവൈഎസ്പിയെ ഉദ്ധരിച്ചാണ് ഇന്ത്യ ടുഡേ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എത്തിയത് അടുത്തിടെ

എത്തിയത് അടുത്തിടെ

ഇതില്‍ അബ്ദുള്‍ ഖയൂം സിറിയയില്‍ എത്തിയത് അടുത്തിടെ ആണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഇയാള്‍ സിറിയയില്‍ എത്തിയത് എന്നാണ് പറയുന്നത്.

വ്യാജ പാസ്‌പോര്‍ട്ടില്‍

വ്യാജ പാസ്‌പോര്‍ട്ടില്‍

കണ്ണൂര്‍ വളപട്ടണം സ്വദേശിയായ അബ്ദുള്‍ മനാഫ് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് സിറിയയില്‍ എത്തിയത് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. ഐസിസ് റിക്രീട്ടറായ ഷാജഹാനുമായി ഇയാള്‍ക്ക് ബന്ധം ഉണ്ടായിരുന്നു. ഇസ്താംബുളില്‍ വച്ച് ഇയാള്‍ ഷാജഹാന്‍ ഗ്രൂപ്പുമായി സന്ധിച്ചിരുന്നു എന്നും പറയുന്നു.

ബന്ധുക്കള്‍

ബന്ധുക്കള്‍

സിറിയയില്‍ എത്തിയ സുഹൈലും ഷബീറും ബന്ധുക്കളാണ് എന്നും റിപ്പോര്‍ട്ട് ഉണ്ട്. രണ്ട് പേരും വളപട്ടണം സ്വദേശികളാണ്.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ

പോപ്പുലര്‍ ഫ്രണ്ടിനെതിരെ

നേരത്തേയും കണ്ണൂരില്‍ ഐസിസ് ബന്ധത്തിന്റെ പേരില്‍ ചിലര്‍ അറസ്റ്റിലായിരുന്നു. അതിലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.

ഇന്ത്യ ടുഡേ പുറത്ത് വിട്ട വീഡിയോ

ഇന്ത്യ ടുഡേ പുറത്ത് വിട്ട വീഡിയോ

കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ പുറത്ത് വിട്ട ഒലി ക്യാമറ വീഡിയോയും പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിരോധത്തില്‍ ആക്കിയിരുന്നു.

English summary
6 PFI activists join ISIS, claims Kerala Police- India Today Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X