കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

130 ദിവസത്തിനിടെ 6 രാഷ്ട്രീയ കൊലപാതകങ്ങള്‍; കൊലചെയ്യപ്പെട്ട ആറ് പേരും സിപിഎം പ്രവര്‍ത്തകര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് നടന്നത് ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍. കൊല്ലപ്പെട്ടവരെല്ലാം സിപിഎം പ്രവര്‍ത്തകര്‍. നിരന്തരം കൊലപ്പെടുന്നതിൽ ഉന്നത ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്. സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളെ സ്വാധീനിക്കുന്നതിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് ജനങ്ങൾ കൂടുതലായി കടന്നുവരുന്നതിലും വിറളിപൂണ്ടാണ് കോൺഗ്രസ്-ബിജെപി-ആർഎസ്എസ്-മുസ്ലീം ലീഗ് ക്രിമിനലുകൾ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തുന്നത്. സിപിഎം സംസ്ഥാന സമിതി പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആറ് സഖാക്കളെ

ആറ് സഖാക്കളെ

സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളെ സ്വാധീനിക്കുന്നതിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് ജനങ്ങൾ കൂടുതലായി കടന്നുവരുന്നതിലും വിറളിപൂണ്ട് കഴിഞ്ഞ 130 ദിവസത്തിനുള്ളിൽ കേരളത്തിലെ കോൺഗ്രസ്-ബിജെപി-ആർഎസ്എസ്-മുസ്ലീം ലീഗ് ക്രിമിനലുകൾ 6 സഖാക്കളെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 130 ദിവസത്തിനുള്ളിൽ കേരളത്തിലെ കോൺഗ്രസ്-ബിജെപി-ആർഎസ്എസ്-മുസ്ലീം ലീഗ് ക്രിമിനലുകൾ 6 സഖാക്കളെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

ആലപ്പുഴയിലെ സിയാദ്

ആലപ്പുഴയിലെ സിയാദ്

ആലപ്പുഴയിലെ സ. സിയാദ് , തിരുവന്തപുരം വെഞ്ഞാറംമൂടിലെ സ. ഹഖ് മുഹമ്മദ്, സ. മിഥിലാജ് , തൃശ്ശൂർ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സ. സനൂപ് , കൊല്ലം ജില്ലയിലെ സ. മണിലാൽ, കാസർഗോഡ് ജില്ലയിലെ സ. ഔഫ് അബ്ദു റഹ്മാൻ എന്നീ സഖാക്കളെല്ലാവരും തന്നെ നാടിനും നാട്ടുകാർക്കും വളരെ വേണ്ടപ്പെട്ടവരായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് ആലപ്പുഴയിൽ സ. സിയാദിനെ കോൺഗ്രസുകാർ കൊലപ്പെടുത്തിയത്.

പ്രിയങ്കരന്‍

പ്രിയങ്കരന്‍


ജനകീയനും സന്നദ്ധ പ്രവർത്തകനുമായ സഖാവ് സിയാദ് നാട്ടുകാർക്ക് ഏറെ പ്രിയങ്കനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കോവിഡ് ക്വാറന്റൈയിൻ കേന്ദ്രത്തിൽ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് സഖാവിന് നേരെ ആസൂത്രിതമായ ആക്രമണം ഉണ്ടായത്. സിയാദിന്റെ ജനകീയത ഭീഷണിയായി തോന്നിയതാണ് കോൺഗ്രസുകാരെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ‘എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്' എന്ന് കൊലപാതക സംഘത്തോട് അപേക്ഷിച്ചിട്ടും അവർ സിയാദിനെ കൊല്ലുകയായിരുന്നു.

വെഞ്ഞാറമ്മൂട്

വെഞ്ഞാറമ്മൂട്

തിരുവനന്തപുരം വെഞ്ഞാറമ്മൂട് കോൺഗ്രസ് ഗുണ്ടാസംഘം അരിഞ്ഞുതള്ളിയ സ. ഹഖ് മുഹമ്മദും സ. മിഥിലാജും ഒരു നാടിന്റെയാകെ പ്രതീക്ഷകളായ രണ്ട് യുവാക്കളായിരുന്നു. കുടുംബം പോറ്റാൻ ഹഖ്‌ മത്സ്യക്കച്ചവടമാണ് ചെയ്‌തതെങ്കിൽ മിഥിലാജിന് പച്ചക്കറിക്കച്ചവടമായിരുന്നു. രണ്ട്‌ കുടുംബങ്ങളുടെയും ഏക അത്താണികളായിരുന്നു ഇരുവരും. ഹഖ്‌ മുഹമ്മദ്‌ കൊല്ലപ്പെടുമ്പോൾ ഭാര്യ നജില ആറുമാസം ഗർഭിണിയായിരുന്നു. മിഥിലാജിൻ്റെ ഇളയ കുഞ്ഞിന് അഞ്ച് വയസ് മാത്രമായിരുന്നു പ്രായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തിക്കുന്നതിനായി അഹോരാത്രം പ്രയത്നിച്ച ഈ ചെറുപ്പക്കാരെ കൊലപ്പെടുത്തിയതിന് ശേഷവും രണ്ട് പേരെയും വ്യക്തിഹത്യ ചെയ്യാനായിരുന്നു കോൺഗ്രസ് ശ്രമിച്ചത്.

തൃശൂരില്‍ സനൂപ്

തൃശൂരില്‍ സനൂപ്

തൃശൂർ കുന്നംകുളത്ത് സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സഖാവ് സനൂപിനെ ആർഎസ്എസ്-സംഘപരിവാർ പ്രവർത്തകർ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കൾ നേരത്തെ മരിച്ചുപോയ ആ ചെറുപ്പക്കാരന് സഹോദരങ്ങളുമില്ലായിരുന്നു. പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിൻ്റെ മാനവീകത തിരിച്ചറിഞ്ഞവരാണ്. എപ്പോഴും ജനങ്ങൾക്കിടയിലായിരുന്ന ആ യുവാവ്, സകലർക്കും പ്രിയങ്കരനുമായിരുന്നു. ആ ഒരു കാരണത്താലായിരുന്നു ആർ എസ് എസ് കാപാലികർ കൊലക്കത്തി കൊണ്ട് സഖാവിനെ കൊന്നുകളഞ്ഞത്.

മണ്‍റോ തുരുത്തിലെ മണിലാല്‍

മണ്‍റോ തുരുത്തിലെ മണിലാല്‍

കൊല്ലം ജില്ലയിലെ മൺറോ തുരുത്തിൽ യാതൊരു പ്രശ്നവുമില്ലാതിരുന്ന സമയത്താണ് സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന സ. മണിലാലിനെ ആർഎസ്എസ് ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ നിൽക്കുമ്പോഴാണ് അക്രമികൾ മണിലാലിനെ കുത്തിവീഴ്ത്തിയത്. യാതൊരു അക്രമ സംഭവങ്ങളുമില്ലാത്ത നാട്ടിൽ മനപൂർവ്വം സംഘർഷങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു ആർഎസ്എസ് അന്ന് ശ്രമിച്ചത്.

ഔഫ് അബ്ദുറഹ്മാന്

ഔഫ് അബ്ദുറഹ്മാന്

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ ലീഗിനേറ്റ പരാജയമാണ്‌ കൊലക്കത്തി കയ്യിലെടുക്കാന്‍ മുസ്ലീം ലീഗിനെ നിര്‍ബന്ധിതമാക്കിയത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന സഖാവിനെയാണ് കൊലപ്പെടുത്തിയത്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിനെതിരെ പ്രവർത്തിച്ചു എന്നത് മാത്രമായിരുന്നു സ. ഔഫ് അബ്ദുറഹ്മാന് മേൽ ചാർത്തപ്പെട്ട കുറ്റം. സഖാവിൻ്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയാണ് ഇതിന് ലീഗ് പ്രതികാരം ചെയ്തത്.

English summary
6 political murders in 130 days; All the six killed were CPM activists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X