കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണങ്കൂര്‍ ദേശീയ പാതയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഗതാഗതം സ്തംഭിച്ചു

  • By Desk
Google Oneindia Malayalam News

അണങ്കൂര്‍: അണങ്കൂര്‍ ദേശീയ പാതയില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. ഇന്ന് രാവിലെ പത്തരമണിക്കാണ് അപകടം നടന്നത്. പയ്യന്നൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ബൊലേറോ ജീപ്പിലിടിച്ചു.

ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ബൊലേറോ റോഡില്‍ വട്ടം കറങ്ങി രണ്ട് ബൈക്കിലിടിച്ചു. കമ്പിയുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് കറങ്ങുന്ന ജീപ്പ് കണ്ട് പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തി. പിന്നാലെ വരികയായിരുന്ന ആള്‍ട്ടോ കാര്‍ ലോറിയിലിടിച്ച് തകര്‍ന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നതോടെ ഗതാഗതം സ്തംഭിച്ചു. റോഡിന്റെ രണ്ട് അരികുകളിലും വാഹനങ്ങള്‍ കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറി നിര്‍ത്തിയിട്ടതിനാല്‍ ഗതാഗതം തിരിച്ചുവിടാനും കഴിഞ്ഞില്ല.

kasarcode

ട്രാഫിക് പൊലീസ് എത്തി അപകടത്തില്‍ പെട്ട വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേര്‍ക്ക് കൈക്ക് പരിക്കുണ്ട്. ഇവര്‍ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.

മോദിയുടെ ജനപ്രീതിയിൽ ഒരു കുറവുമില്ല, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎയ്ക്ക് 309 സീറ്റ് കിട്ടുംമോദിയുടെ ജനപ്രീതിയിൽ ഒരു കുറവുമില്ല, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎയ്ക്ക് 309 സീറ്റ് കിട്ടും

English summary
6 vehicles in Anankur National highway collided; Traffic block
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X