കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മതംമാറ്റം പെരുകുന്നു.. സംഘികൾ പറയുന്നതല്ല സത്യം, ഒഴുക്ക് ഹിന്ദുമതത്തിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ മതം മാറ്റം കൂടുന്നു, പക്ഷെ മുസ്ലിം മതത്തിലേക്കല്ല | Oneindia Malayalam

കോഴിക്കോട്: ഹാദിയ കേസോട് കൂടിയാണ് കേരളത്തിലെ മതപരിവര്‍ത്തനം സംബന്ധിച്ച് ദേശീയ തലത്തിലടക്കം വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നത്. കേരളത്തില്‍ മുസ്ലീം മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന ആരോപണം രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. തിരിച്ചുള്ള ആരോപണങ്ങളും ഉയര്‍ന്നു.

ഹിന്ദുമതത്തില്‍ നിന്നും മറ്റ് മതങ്ങളിലേക്ക് മാറിയവരെ തിരികെ കൊണ്ടുവരുന്നതിനുള്ള തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രമടക്കം വലിയ വിവാദത്തിലായി. സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് പോലെ ഹിന്ദുക്കള്‍ അല്ല ഏറ്റവും കൂടുതലായി മതം മാറുന്നത്. ഹിന്ദുമതത്തിലേക്കാണ് ആ ഒഴുക്ക്.

കേരളത്തിലെ മതംമാറ്റം

കേരളത്തിലെ മതംമാറ്റം

കോഴിക്കോട് മീഡിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് കേരളത്തിലെ മതപരിവര്‍ത്തനം സംബന്ധിച്ച വിശദമായ വിവരങ്ങളുള്ളത്. സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് പോലെ ഹിന്ദുക്കള്‍ അല്ല മറ്റ് മതങ്ങളിലേക്ക് കൂട്ടമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നത്. മറിച്ച് ഹിന്ദു മതത്തിലേക്കാണ് ആളുകള്‍ കൂടുതലെത്തുന്നത്.

മതംമാറിയവർ 8334 പേർ

മതംമാറിയവർ 8334 പേർ

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മതം മാറിയവരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഏഴ് വര്‍ഷത്തിനുള്ളില്‍ 8,334 പേരാണ് സ്വന്തം മതത്തില്‍ നിന്നും മാറി മറ്റു മതങ്ങള്‍ സ്വീകരിച്ചത്. മീഡിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ പഠന റിപ്പോര്‍ട്ട് മനോരമയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഏറ്റവും അധികം ഹിന്ദുമതത്തിലേക്ക്

ഏറ്റവും അധികം ഹിന്ദുമതത്തിലേക്ക്

ഈ കണക്കുകള്‍ പ്രകാരം 1864 പേരാണ് ഇസ്ലാം മതത്തിലേക്ക് മാറിയത്. 1496 പേര്‍ ക്രിസ്തുമതം സ്വീകരിച്ചു. ഹിന്ദുമതത്തിലേക്കാണ് ഏറ്റവും കൂടുതല്‍ പരിവര്‍ത്തനം നടന്നിരിക്കുന്നത്. ആകെയുള്ളതില്‍ 60 ശതമാനം പേരും ഹിന്ദുമതത്തിലേക്കാണ് മാറിയത്.

പകുതി പേരും ഹിന്ദുമതത്തിലേക്ക്

പകുതി പേരും ഹിന്ദുമതത്തിലേക്ക്

ഏഴ് വര്‍ഷത്തിനുള്ളില്‍ ആകെ മതംമാറിയവരില്‍ പകുതി പേരും ഹിന്ദുമതമാണ് തെരഞ്ഞെടുത്തത്. അതായത് 8334ല്‍ 4968 പേരും ഹിന്ദുമതമാണ് സ്വീകരിച്ചത്. ഹിന്ദുമതത്തിലേക്ക് വന്നെത്തിയ മുസ്ലീങ്ങളുടെ എണ്ണം 212 ആണ്.

അധികവും സ്ത്രീകൾ

അധികവും സ്ത്രീകൾ

ക്രിസ്തുമതത്തില്‍ നിന്നാണ് ഹിന്ദുമതത്തിലേക്ക് ഏറ്റവും അധികം പേരെത്തിയിട്ടുള്ളത്. 4756 പേര്‍. ഇക്കൂട്ടത്തില്‍ സ്ത്രീകളാണ് അധികവും. 2244 പേര്‍. ഹിന്ദുമതത്തില്‍ നിന്നും 1424 പേര്‍ തിരിച്ച് ക്രിസ്തുമതത്തിലേക്ക് പോയി.

ക്രിസ്തുമതത്തിലേക്ക്

ക്രിസ്തുമതത്തിലേക്ക്

ഇസ്ലാം മതത്തില്‍ നിന്നും 72 പേരാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാംമതത്തില്‍ നിന്നും ആകെ ക്രിസ്തുമതത്തിലേക്ക് എത്തിയത് 1496 പേര്‍. ഇവിടെയും സ്ത്രീകള്‍തന്നെയാണ് മതംമാറാന്‍ മുന്നില്‍. ഇക്കൂട്ടത്തില്‍ 720 പേരും സ്ത്രീകളാണ്.

ബുദ്ധമതത്തിലേക്ക്

ബുദ്ധമതത്തിലേക്ക്

ഇസ്ലാം മതം സ്വീകരിച്ചവരില്‍ 390 പേരും ക്രിസ്്തുമതത്തില്‍ നിന്നുള്ളവരാണ്. 1472 പേര്‍ ഹിന്ദുമതത്തില്‍ വിശ്വസിച്ചിരുന്നവരാണ്. ജൈനമതത്തില്‍ നിന്നും ഒരാള്‍ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലും സ്ത്രീകള്‍ തന്നെ കൂടുതല്‍. 1055 പേര്‍. ഹിന്ദുമതത്തില്‍ നിന്ന് 5 പേര്‍ ഇക്കാലത്ത് ബുദ്ധമതത്തില്‍ ചേര്‍ന്നു.

ഏറ്റവും കുറവ് ഈ മതത്തിലേക്ക്

ഏറ്റവും കുറവ് ഈ മതത്തിലേക്ക്

ഏറ്റവും കുറച്ച് പേര്‍ മതം മാറിയിരിക്കുന്നത് ബുദ്ധമതത്തിലേക്കാണ്. 6 പേര്‍ മാത്രമാണ് ബുദ്ധമതം 7 വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ചത് എന്ന് പഠനം പറയുന്നു. മതപരിവര്‍ത്തനത്തിന് ശേഷം ഗസറ്റില്‍ പേര് മാറ്റിയവരുടെ വിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. ഈ കണക്കുകള്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ശേഖരിച്ചിട്ടുണ്ട്.

ആര്യയുടെ റിയാലിറ്റി ഷോ ലൗ ജിഹാദ്.. വിജയ് ടിവിയിലേത് രാജ്യവിരുദ്ധം! പുതിയ വിവാദവുമായി ബിജെപിആര്യയുടെ റിയാലിറ്റി ഷോ ലൗ ജിഹാദ്.. വിജയ് ടിവിയിലേത് രാജ്യവിരുദ്ധം! പുതിയ വിവാദവുമായി ബിജെപി

ഷുഹൈബിനെ കൊലപ്പെടുത്തിയവർ ഞങ്ങളുടെ കൂട്ടത്തിലുള്ളവർ! നിയമസഭയിൽ എം സ്വരാജ്ഷുഹൈബിനെ കൊലപ്പെടുത്തിയവർ ഞങ്ങളുടെ കൂട്ടത്തിലുള്ളവർ! നിയമസഭയിൽ എം സ്വരാജ്

English summary
8334 Converted their religion in last seven years in Kerala, says study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X