ക്ഷേത്ര ദര്‍ശനം കഴിഞ്ഞ മടങ്ങിയ സ്ത്രീയ്ക്ക് നേരെ ആക്രമം... ചുണ്ടുകള്‍ കടിച്ചു മുറിച്ചു
തൃപ്പൂണിത്തറ: പൂര്‍ണത്രശീയ ക്ഷേത്രത്തിന് സമീപത്ത് വെച്ച് അജ്ഞാതന്‍റെ ആക്രമത്തില്‍ സ്ത്രീക്ക് ഗുരുതര പരിക്ക്. നടന്നു പോകുകയായിരുന്ന സ്ത്രീയെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു. അവരുടെ ചുണ്ടുകള്‍ ആക്രമി കടിച്ചു മുറിച്ചു. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായാത്. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം സ്പെഷ്യലിസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മുഷിഞ്ഞ മുണ്ടുടുത്ത് റോഡിലൂടെ നടന്ന ഏകദേശം 56 വയസിനടുത്ത പ്രായമുള്ള ആളാണ് ആക്രമി എന്നാണ് പോലീസിന്‍റെ നിഗമനം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി ഒരു ബന്ധവിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമിച്ച ഉടനെ ആക്രമി ഓടി രക്ഷപ്പെട്ടു. ചുണ്ടുകള്‍ കടിച്ചുമുറിച്ചതിനാല്‍ സംസാരിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു സ്ത്രീ. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് അടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചു. ആസ്പത്രി അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്.ആക്രമിക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.












Click it and Unblock the Notifications