Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിച്ചോടി ഒപ്പം താമസിച്ച സഹോദര ഭാര്യക്ക് മകനുമായി ബന്ധമെന്ന് സംശയം, 60 കാരന്‍റെ കടുംകൈ...

മധ്യവയസ്കയെ കൊലപ്പെടുത്തി 60 കാരന്‍ ആത്മഹത്യ ചെയ്തു

ചെറുതോണി: ഒപ്പം താമസിച്ച മധ്യവയസ്‌കയെ കൊലപ്പെടുത്തി 60 കാരന്‍ ആത്മഹത്യ ചെയ്തു. ഇടുക്കി ജില്ലയിലെ ചെറുതോണിയിലാണ് സംഭവം നടന്നത്. കഞ്ഞിക്കുഴി മൈലപ്പുഴയില്‍ താമസിച്ചിരുന്ന കൊല്ലംകുന്നേല്‍ ദാമോദരനാണ് കഴിഞ്ഞ 26 വര്‍ഷമായി തനിക്കൊപ്പം താമസിച്ചിരുന്ന സുമയെ (48) കൊലപ്പെടുത്തി ജീവനൊടുക്കിയത്.

സുമയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ദാമോദരന്‍ വീടിന്റെ വരാന്തയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ആത്മഹത്യക്കുറിപ്പ് ലഭിച്ചു

ആത്മഹത്യക്കുറിപ്പ് ലഭിച്ചു

മൃതദേഹത്തിന് അടുത്തു നിന്ന് ദാമോദരന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വീടിനു സമീപത്തു കൂടിയ പോയവരാണ് വരാന്തയില്‍ ദാമോദരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന്റെ ആക്‌സിസ് ലിവര്‍ കൊണ്ടു ദാമോദരന്‍ സുമയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.

സഹോദരന്റെ ഭാര്യ

സഹോദരന്റെ ഭാര്യ

ദാമോദരന്റെ സഹോദരന്റെ ഭാര്യയാണ് സുമ. 26 വര്‍ഷങ്ങള്‍ക്കു മുമ്പ് ദാമോദരനും സുമയും നാട്ടില്‍ നിന്നും ഒളിച്ചോടി അടിമാലി ഇരുമ്പു പാലത്തു താമസം തുടങ്ങുകയായിരുന്നു. ഇവര്‍ ആറു വര്‍ഷം മുമ്പാണ് മൈലപ്പുഴയിലെത്തിയത്.

ഇരുവര്‍ക്കും കുട്ടികളുണ്ട്

ഇരുവര്‍ക്കും കുട്ടികളുണ്ട്

ആദ്യ ഭാരയില്‍ ദാമോദരനു മൂന്നു കുട്ടികളുണ്ടായിരുന്നു. സുമയ്ക്ക് രണ്ടു കുട്ടികളാണ് ആദ്യ വിവാഹത്തില്‍ ഉണ്ടായിരുന്നത്. കൂലിപ്പണിക്കാരനായിരുന്നു ദാമോദരന്‍. സുമയാവട്ടെ ഹോം നഴ്‌സായും മെഴുകുതിരി കമ്പനിയിലും ജോലി ചെയ്തു വരികയായിരുന്നു.

ആറു മാസമായി പിണക്കത്തില്‍

ആറു മാസമായി പിണക്കത്തില്‍

കഴിഞ്ഞ ആറു മാസമായി ദാമോദരനും സുമയും പിണക്കത്തിലായിരുന്നുവെന്നാണ് വിവരം.

സുമയെ സംശയം

സുമയെ സംശയം

തന്റെ ആദ്യ ഭാരയിലുള്ള മകനുമായും അയല്‍വാസിയുമായും സുമയ്ക്ക് ബന്ധമുണ്ടെന്ന സംശയമാണ് ദാമോദരനെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്. കുടുംബശ്രീയില്‍ നിന്നും വായ്പയെടുത്ത തുകയടക്കം മൂന്നു ലക്ഷം രൂപ സുമ അയല്‍വാസിക്കു കൊടുത്തതായും ഇയാഴ്# സംശയിച്ചു.

സുമ നാടുവിട്ടു

സുമ നാടുവിട്ടു

ദാമോദരനുമായി പിണങ്ങിയ സുമ 17ന് നാടുവിട്ടിരുന്നു. തുടര്‍ന്നു ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ദാമോദരന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സുമയുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്കുകള്‍ എന്നിവ ദാമോദരന്റെ പക്കല്‍ തന്നെയാണുണ്ടായിരുന്നത്.

സുമ സ്റ്റേഷനിലെത്തി

സുമ സ്റ്റേഷനിലെത്തി

ഹോം നഴ്‌സിന്റെ ജോലിക്കു പോവാന്‍ സുമയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമായി വന്നു. തുടര്‍ന്ന് ഇവ തിരിച്ചുനല്‍കാന്‍ ദാമോദരോട് പറയണമെന്നാവശ്യപ്പെട്ടു ഇവര്‍ കഞ്ഞിക്കുഴി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

വേര്‍പിരിയാന്‍ തീരുമാനിച്ചു

വേര്‍പിരിയാന്‍ തീരുമാനിച്ചു

സുമയെ കാണാനില്ലെന്ന് ദാമോദരന്‍ നേരത്തേ പരാതി നല്‍കിയതിനാല്‍ പോലീസ് ഇയാളെ വിളിച്ചുവരുത്തി. തുടര്‍ന്നി ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പിരിയാന്‍ തീരുമാനിച്ചതായി ഇരുവരും വ്യക്തമാക്കിയതോടെ സുമയുടെ രേഖകള്‍ നല്‍കാമെന്ന് ദാമോദരന്‍ അറിയിക്കുകയും ചെയ്തു.

 രേഖകള്‍ എടുക്കാന്‍ വീട്ടിലെത്തി

രേഖകള്‍ എടുക്കാന്‍ വീട്ടിലെത്തി

രേഖകളും വസ്ത്രങ്ങളുമെടുക്കാന്‍ സുമ രാത്രിയോടെ മൈലപ്പുഴയിലെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. ഇരുവരെയും വീട്ടില്‍ കൊണ്ടുവിട്ട കാര്യം ഓട്ടോ ഡ്രൈവര്‍ പോലീസിനു മൊഴി നല്‍കുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+