കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യകേരളത്തിന്റെ ആദ്യ സര്‍ക്കാരിന് 60 വയസ്; ചരിത്ര നിമിഷങ്ങള്‍ സമ്മാനിച്ച ദിനം, ഓര്‍മകളിലൂടെ...

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ സമരങ്ങളാണ് അവര്‍ക്ക് ജനഹൃദയങ്ങളില്‍ സ്വാധീനം വര്‍ധിക്കാനിടയാക്കിയതും അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കിയതും.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: 1957 ഏപ്രില്‍ അഞ്ചിനാണ് ഇഎംഎസിന്റെ നേതൃത്വത്തില്‍ ഐക്യകേരളത്തിലെ ആദ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അതായത് കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തിയിട്ട് ഇന്ന് അറുപത് വര്‍ഷം തികയുന്നു. ബാലറ്റ് പേപ്പറിലൂടെ ലോകത്ത് ആദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരണത്തിലേറിയത് ചരിത്രതാളുകളില്‍ രേഖപ്പെടുത്തപ്പെട്ടു.

തൊഴിലാളി വര്‍ഗ വിപ്ലവങ്ങളിലൂടെ അധികാരത്തിലെത്തുന്ന അതുവരെയുള്ള സംഭവങ്ങളില്‍ നിന്നു വ്യത്യസ്തമായിരുന്നു ബാലറ്റ് പേപ്പറിലൂടെ കേരളത്തില്‍ സംഭവിച്ചത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതൊരു വ്യത്യസ്തമായ വാര്‍ത്തയായിരുന്നു.

ദേശീയ തലത്തില്‍ അതുവരെയുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ മേല്‍ക്കോയ്മക്ക് കനത്ത പ്രഹരം കൂടിയായിരുന്നു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിജയം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് നേടിയത് 35.28 ശതമാനം വോട്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ സമരങ്ങളാണ് അവര്‍ക്ക് ജനഹൃദയങ്ങളില്‍ സ്വാധീനം വര്‍ധിക്കാനിടയാക്കിയതും അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കിയതും.

Ems

ജോസഫ് മുണ്ടശേരി, വിആര്‍ കൃഷ്ണയ്യര്‍, സി അച്യുതമേനോന്‍ തുടങ്ങി പ്രഗല്‍ഭന്‍മാര്‍ അണിനിരന്ന മന്ത്രിസഭയായിരുന്നു ഇഎംഎസിന്റേത്. വിദ്യാഭ്യാസ ബില്‍, കാര്‍ഷിക ബന്ധ ബില്‍, കുടിയൊഴിപ്പിക്കല്‍ നിരോധന ബില്‍ തുടങ്ങി വിപ്ലവകരമായ മാറ്റങ്ങള്‍ക്കും പദ്ധതികള്‍ക്കും തുടക്കമിട്ട ഇഎംഎസ് സര്‍ക്കാരിന് പക്ഷേ, 28 മാസം മാത്രമേ അധികാരത്തിലിരിക്കാന്‍ സാധിച്ചുള്ളൂ.

എന്നാല്‍ ഈ ബില്ലുകള്‍ പാസാക്കുമ്പോള്‍ തന്നെ അതിനെതിരേ പ്രതിഷേധങ്ങളും തലപ്പൊക്കിയിരുന്നു. വിദ്യാഭ്യാസ ബില്ലിനെതിരേ സാമുദായിക ശക്തികള്‍ ഒന്നിച്ചു നിന്നു. ആന്ധ്രാ അരി അഴിമതി ഉന്നയിച്ച് പ്രതിപക്ഷം രംഗത്തുവന്നു. കാര്‍ഷിക നിയമത്തിനെതിരേ മുതലാളിമാരും. ഒരണ സമരവുമായി വിദ്യാര്‍ഥികളും രംഗത്തെത്തിയതോടെ സര്‍ക്കാരിന് അടിതെറ്റി. സാമുദായിക ശക്തികളും പ്രതിപക്ഷവും ഒരുമിച്ച് അണിനിരന്ന വിമോചന സമരം ഒടുവില്‍ ഇഎംഎസ് സര്‍ക്കാരിന്റെ തകര്‍ച്ചയിലാണ് അവസാനിച്ചത്. 1959 ജൂലൈ 31ന് ഭരണഘടനയുടെ 356 ാം വകുപ്പ് പ്രകാരം സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു.

English summary
Kerala first government led by EMS oath in 1957 April 5th, 1957.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X