Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൂടി കൊവിഡ്-19; കനത്ത ആശങ്ക; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരീച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ കൊവിഡ് ബാധയാണിത്. തലസ്ഥാനത്ത് മാത്രം ഇന്ന് 201 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കൊവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഒരാളാണ് മരണപ്പെട്ടത്. ആലപ്പുഴയിലെ ചിനക്കരയിലുള്ള 47 വയസുള്ള നസീര്‍ ഉസ്മാന്‍കുട്ടിയാണ് മരണപ്പെട്ടത്. സൗദി അറേബ്യയില്‍ നിന്നും എത്തിയതാണ് ഇദ്ദേഹം.

pinarayi

Recommended Video

cmsvideo
    ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ ആശങ്ക | Oneindia Malayalam

    കൊവിഡ് പോസറ്റീവായവരില്‍ 130 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 68 പേരാണ്. 396 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

    8 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു ബിഎസ്എഫ് ജീവനക്കാരനും, 2 ഐടിബിപി, 2 സിഐഎസ്എഫ്ക്കും കൊവിഡ് സ്ഥിരീകരീച്ചു. സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.

    എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍ഗോഡ് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12. പത്തനംതിട്ട 2 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

    181 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 13, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49 കാസര്‍ഗോഡ് 5 എന്നിങ്ങനെയാണ് കൊവിഡ് ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

    കഴിഞ്ഞ 24 മണിക്കൂറിനകം 14220 സാമ്പിളുകള്‍ പരിശോധിച്ചു. 180594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളിലാണ്. ഇതുവരെ 8931 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ത്. ഇന്ന് മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് ചികിത്സയിലുള്ളത് 4454 പേരാണ്. ആകെ 252302 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 7745 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്ത് 227 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+