കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യനിയമസഭാ സമ്മേളന വാര്‍ഷികം; മന്ത്രിമാര്‍ ആഘോഷിച്ചത് ഗൗരിയമ്മയ്‌ക്കൊപ്പം, സ്‌പെഷ്യല്‍ മീന്‍ കറിയും

  • By Akshay
Google Oneindia Malayalam News

ആലപ്പുഴ: ആദ്യ നിയമസഭ യോഗം ചേര്‍ന്നതിന്റഎ അറുപതാം വാര്‍ഷികം മന്ത്രിമാര്‍ ആഘോഷിച്ചത് ഗൗരിയമ്മയ്‌ക്കൊപ്പം. ഗൗരിയമ്മയെ ആദരിക്കാന്‍ മുഖ്യമന്ത്രിയും സ്പീക്കറുമുള്‍പ്പടെ ഗൗരിയമ്മയുടെ വീട്ടിലെത്തുകയായിരുന്നു. മൂന്നാരയായപ്പോള്‍ ആദരിക്കല്‍ ചടങ്ങിന്റെ പ്രധാന സംഘാടകനായ വ്യവസായ മന്ത്രി എസി മൊയ്തീനാണ് ആദ്യം വീട്ടിലെത്തിയത്.

തുടര്‍ന്ന് ഭക്ഷ്യമന്ത്രി തിലോത്തമന്ും പൊതപമരാമത്ത മന്ത്രി ജി സുധാകരനും എത്തി. അധികം താമസിക്കാതെ തന്നെ കടന്നപ്പള്ളി രാമചന്ദ്രനും കൃഷിമന്ത്രി വിഎസ് സുനില്‍കുമംാറുമെത്തി. സ്ഥിരം വരുന്നവരില്‍ ഒരാളാണ് ജി സുധാകരനെന്നും തനിക്ക് മകനെപോലെയാണഎന്നും ഗൗരിയമ്മ എല്ലാവരോടുമായി പറഞ്ഞു.

 സ്വീകരണം

സ്വീകരണം

മുഖ്യമന്ത്രി വീട്ടിലേക്ക് എത്തുമെന്ന് അറിയിച്ചതോടെ മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു. പഞ്ഞിയിലുള്ള ചുവന്ന ഹാരമായിരുന്നു മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ തയ്യാറാക്കിവെച്ചത്.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

കരിമീന്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും കഴിച്ചിട്ടേ പോകാവൂ എന്നും ഗൗരിയമ്മ അറിയിച്ചു. അനുസരണയുള്ള കുട്ടിയെ പോലെ പിണറായി വിജയന്‍ തലകുലുക്കി സമ്മതിച്ചു.

 മന്ത്രിമാര്‍ ഒഴികെയുള്ളവര്‍ക്ക്

മന്ത്രിമാര്‍ ഒഴികെയുള്ളവര്‍ക്ക്

മന്ത്രിമാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും ചായയായിരുന്നു വിരുന്നിന് ഒരുക്കിയത്.

 നിയമസഭ സ്പീക്കര്‍

നിയമസഭ സ്പീക്കര്‍

മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴ് മന്ത്രിമാരണ് ഗൗരിയമ്മയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എത്തിയത്. കൂടാതെ നിയമസഭ സ്പീക്കറും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ വിരുന്നായിരുന്നു ഗൗരിയമ്മ മന്ത്രിമാര്‍ക്ക് ഒരുക്കിയത്.

English summary
60th year celebration of first Legislative Assembly meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X