• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം

തിരുവനന്തപുരം: ബിജെപിയോട് അകന്ന് നില്‍ക്കുകയായിരുന്നു ന്യൂനപക്ഷം. ഭൂരിപക്ഷ വര്‍ഗീയത പ്രോല്‍സാഹിപ്പിച്ച് അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി എന്ന പ്രതീതിയായിരുന്നു ബിജെപിക്ക്. എന്നാല്‍ സമീപ കാലത്ത് ചില മാറ്റങ്ങള്‍ പ്രകടമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും ബിജെപിയിലേക്ക് അടുക്കുന്നു.

മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല എന്ന കര്‍ണടാക മന്ത്രിയുടെ പ്രസ്താവന പക്ഷേ, കേരളത്തില്‍ നടപ്പാക്കാനാകില്ലെന്ന് ബിജെപി നേതാക്കള്‍ക്ക് നന്നായി അറിയാം. ബെലഗാവി തിരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളെ സ്ഥാനാര്‍ഥിക്കില്ലെന്ന് കെഎസ് ഈശ്വരപ്പ പറഞ്ഞത് വലിയ വിവാദമായിരുന്നു. അതിനിടെയാണ് കേരളത്തില്‍ ബിജെപി പയറ്റുന്ന പുതിയ തന്ത്രങ്ങള്‍ പുറത്തുവരുന്നത്.....

ആര്‍എസ്എസ് ശക്തം, പക്ഷേ...

ആര്‍എസ്എസ് ശക്തം, പക്ഷേ...

ആര്‍എസ്എസിന് രാജ്യത്ത് ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ, ബിജെപിക്ക് കൂടുതല്‍ തിളങ്ങാനാകുന്നില്ല. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ആലോചനയാണ് ന്യൂനപക്ഷത്തെ പാര്‍ട്ടിയുമായി അടുപ്പിക്കുക എന്ന തീരുമാനിത്തിലെത്തിയത്. അടുത്തിടെ ഒട്ടേറെ ന്യൂനപക്ഷ നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.

612 ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍

612 ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍

ഡിസംബര്‍ എട്ട്, 10, 14 തിയ്യതികളിലാണ് കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലാണ് മൂന്ന് ഘട്ടമാക്കിയത്. ഫലം 16ന് അറിയാം. അന്ന് തങ്ങള്‍ക്ക് ആഘോഷത്തിന്റെ ദിവസമാകുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളെയാണ് ബിജെപി മല്‍സരിക്കുന്നത്.

112 മുസ്ലിങ്ങള്‍

112 മുസ്ലിങ്ങള്‍

ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 500 പേരും മുസ്ലിങ്ങളില്‍ നിന്നുള്ള 112 പേരുമാണ് ബിജെപിക്ക് വേണ്ടി കേരളത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ പലരും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളോടുള്ള താല്‍പ്പര്യം തുറന്നുപറയുകയും ചെയ്തു. അമതി ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ പേരിലും വോട്ട് പിടിക്കുന്ന ന്യൂനപക്ഷ സ്ഥാനാര്‍ഥികളുണ്ട്.

എന്തു കൊണ്ട് ന്യൂനപക്ഷം

എന്തു കൊണ്ട് ന്യൂനപക്ഷം

കേരളത്തിലെ ജനസംഖ്യയില്‍ പകുതിയോളം വരും ന്യൂനപക്ഷം. 45 ശതമാനം ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളുണ്ട് എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ ന്യൂനപക്ഷത്തെ കൂടെ നിര്‍ത്തേണ്ടത് അനിവാര്യമാണ് എന്നും ബിജെപി മനസിലാക്കുന്നു. കേരളത്തില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടാക്കാന്‍ വേണ്ട പദ്ധതി ടോം വടക്കന്‍ ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു.

അര്‍ഹമായ പരിഗണന

അര്‍ഹമായ പരിഗണന

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ബിജെപിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എപി അബ്ദുള്ളക്കുട്ടിയും ടോം വടക്കനുമെല്ലാം പാര്‍ട്ടിയിലെത്തിയത്. ദേശീയ നേതാക്കളായി ഇരുവരെയും നിയമിക്കുകയും ചെയ്തു. ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി. മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അബ്ദുള്ളക്കുട്ടി പ്രചരണം നടത്തുന്നുണ്ട്.

ബദലായി വളരുന്നു

ബദലായി വളരുന്നു

അടുത്ത ഏപ്രില്‍-മെയ് മാസങ്ങളിലാണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. അതിനുള്ള കളമൊരുക്കലാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ശക്തമായ സാന്നിധ്യമറിയിക്കുകയാണ് ലക്ഷ്യം. എല്‍ഡിഎഫിനും യുഡിഎഫിനും ബദലായി ബിജെപിയുണ്ട് എന്ന പ്രതീതി തദ്ദേശ തിരഞ്ഞെടുപ്പോടെ വളര്‍ത്തിയെടുക്കും.

 നിലപാടില്‍ കാര്യമായ മാറ്റം

നിലപാടില്‍ കാര്യമായ മാറ്റം

ടോം വടക്കനും അബ്ദുള്ളക്കുട്ടിയും വന്നതോടെ ജനങ്ങള്‍ക്കിടയില്‍ ബിജെപിയോടുള്ള നിലപാടില്‍ കാര്യമായ മാറ്റമുണ്ടായി എന്ന് നേതൃത്വം വിലയിരുത്തുന്നു. 20 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച നേതാവാണ് ടോം വടക്കന്‍. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം കോണ്‍ഗ്രസിലെ എല്ലാ രഹസ്യങ്ങളും അറിയുന്ന വ്യക്തിയാണ്.

അബ്ദുള്ളക്കുട്ടിയുടെ സ്വാധീനം

അബ്ദുള്ളക്കുട്ടിയുടെ സ്വാധീനം

എപി അബ്ദുള്ളക്കുട്ടി സിപിഎമ്മിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ശേഷമാണ് ബിജെപിയിലെത്തിയത്. സിപിഎമ്മില്‍ നിന്ന് പുറത്താക്കാനുള്ള കാരണം നരേന്ദ്ര മോദിയെ സ്തുതിച്ചു എന്നതാണ്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താകാനുള്ള കാരണവും അതുതന്നെയായിരുന്നു. കോണ്‍ഗ്രസ്-സിപിഎം ടിക്കറ്റില്‍ എംപിയും എംഎല്‍എയും ആയിട്ടുണ്ട് അബ്ദുള്ളക്കുട്ടി.

മോദി സ്തുതിയില്‍ അപ്രിയനായി

മോദി സ്തുതിയില്‍ അപ്രിയനായി

സിപിഎം ടിക്കറ്റില്‍ രണ്ടു തവണ ലോക്‌സഭാ അംഗമായിട്ടുണ്ട് അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പുകഴ്ത്തിയതാണ് 2009ല്‍ അദ്ദേഹത്തെ സിപിഎം പുറത്താക്കാന്‍ കാരണം. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം അതേ കാരണത്താല്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

മൂന്ന് തന്ത്രങ്ങള്‍

മൂന്ന് തന്ത്രങ്ങള്‍

ന്യൂനപക്ഷങ്ങളെ കൂടെ ചേര്‍ക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിനൊപ്പം ഭൂരിപക്ഷ സമുദായത്തെ കൂടെ നിര്‍ത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. ശബരിമല വിഷയം ഏറ്റെടുത്തത് ഈ ലക്ഷ്യത്തോടെയായിരുന്നു. ശബരിമല വിഷയം ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്തു. മറ്റു പാര്‍ട്ടികള്‍ തഴഞ്ഞ നേതാക്കളെയും ബിജെപി ലക്ഷ്യമിടുന്നുണ്ട്.

ബിജെപിയുടെ വോട്ട്

ബിജെപിയുടെ വോട്ട്

2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് 933 പഞ്ചായത്ത് വാര്‍ഡുകളിലാണ്. 13.28 വോട്ടുകള്‍ പാര്‍ട്ടി നേടി. 21 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും പാര്‍ട്ടി നേടി. 236 മുന്‍സിപ്പാലിറ്റി വാര്‍ഡുകളും 51 കോര്‍പറേഷന്‍ ഡിവിഷനുകളും ബിജെപി നേടിയിരുന്നു. ഇത്തവണ വോട്ടിങ് ശതമാനം ഉയര്‍ത്താനാണ് ബിജെപിയുടെ പദ്ധതി.

cmsvideo
  Muslim BJP candidates in Malappuram

  അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

  English summary
  612 Muslim-Christian candidates contest for BJP in Kerala local election 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X