ട്യൂഷനെത്തിയ ബാലികയെ പീഡിപ്പിച്ചു, 62 കാരൻ അറസ്റ്റിൽ
കൊച്ചി: വീട്ടിൽ ട്യൂഷന് വന്ന ഏഴു വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ അറുപത്തി രണ്ടുകാരൻ അറസ്റ്റിൽ. എരൂർ സ്വദേശി ഇന്ദുചൂഢൻ ആണ് തൃപ്പൂണിത്തുറ പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ ഭാര്യ കുട്ടികൾക്കു വീട്ടിൽ ട്യൂഷനെടുക്കുന്നുണ്ട്. ഏഴു വയസുകാരിയെ കൗൺസലിങിന് വിധേയയാക്കിയപ്പോഴാണു പീഡന വിവരം പുറത്തായത്.

മറ്റു മൂന്നു കുട്ടികൾ കൂടി പീഡനത്തിന് ഇരയായ പെൺകുട്ടിക്കൊപ്പം ട്യൂഷന് എത്തുന്നുണ്ട്. ഈ കുട്ടികളുടെ ശ്രദ്ധ തിരിച്ചായിരുന്നു ഉപദ്രവം. പോക്സോ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications