കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്ന് 63 പേർക്ക് കൊവിഡ്!! 33 പേർ വിദേശത്ത് നിന്ന് വന്നവർ! 10 പേർക്ക് രോഗമുക്തി

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 63 പേർക്ക് കൊവിഡ്. 33 പേർ വിദേശത്ത് നിന്ന് വന്നവരാണ്.23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണാടക, ഡൽ‌ഹി, പഞ്ചാബ് 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ ഒരാൾക്കും ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. എയർ ഇന്ത്യയുടെ രണ്ട് കാബിൻ ക്രൂ അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് 14, കണ്ണൂർ 7, തൃശ്ശൂർ 6, പത്തനതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസർഗോഡ് 4, എറണാകുളം 4,ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് ഒന്ന് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10 പേർക്ക് ഫലം നെഗറ്റീവായി. വയനാട് ,5 കോഴിക്കോട് ,2 കണ്ണൂർ, മലപ്പുറം, കാസർഗോഡ് 1 വിതം കേസുകളാണ് നെഗറ്റീവായത്. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച തിരുവല്ല സ്വദേശി ജോഷിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

 pin7-1590756221.jp

സംസ്ഥാനത്ത് ഇത് വരെ 1150 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. 577 പേര്‍ ഇപ്പോള്‍ ചികിത്സയില്‍. . ഇന്ന് 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതു വരെ62746 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 60448 എണ്ണം രോഗബാധയില്ല. ഇത് വരെ സെന്റിനല്‍ സര്‍വലൈന്‍സ് ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട് 11468 സാമ്പിള്‍ ശേഖരിച്ചു. 10635 നെഗറ്റീവാണ്. ആകെ 101 ഹോട്ട്‌സ്‌പോട്ട് ഉണ്ട്. ഇന്ന് പുതുതായി 22 ഹോട്ട്‌സ്‌പോട്ട് കൂടി വന്നു.

തിരുവനന്തപുരം നെയ്യാറ്റിന്‍ കര സ്‌പെഷ്യല്‍ സബ്ജയിലിലാണ് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചത്. കണ്ണൂര്‍ സബ്ജയിലിലും റിമാന്‍ഡ് പ്രതിക്ക് രോഗബാധയുണ്ടായിരുന്നു. മൂന്നിടങ്ങളിലേയും ജോലിയിലുണ്ടായിരുന്ന ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.പ്രതികൾ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്.ഇത്തരം പ്രതിസന്ധികള്‍ അഭിമൂഖീകരിക്കാനായി തടവുകാരെ നിരീക്ഷിക്കാന്‍ ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങള്‍ ഉണ്ട്. ആരോഗ്യവകുപ്പ് കോവിഡ് ഫസ്റ്റ്‌ലൈന്‍ കേന്ദ്രങ്ങളില്‍ പുതുതായി വരുന്ന തടവുകാര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏറ്റെടുക്കുന്നതിന് സുരക്ഷാ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുമ്പോള്‍ രോഗം വര്‍ദ്ധിക്കുമെന്ന് പ്രതിക്ഷിച്ചുരുന്നു. അതനുസരിച്ചാണ് പ്രതിരോധ പ്ലാന്‍ തയ്യാറാക്കിയത്. ഇത് വരെ 620 കോടി 71 ലക്ഷം രൂപ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാല്‍ ആശുപത്രികളില്‍ 12191 ഐസോലോഷന്‍ ബെഡുകള്‍ സജ്ജമാണ്. അതില്‍ 1080 പേരാണ് ഉള്ളത്. 1296 സര്‍ക്കാര്‍ ആശുപത്രികൡ 49702 കിടക്കകള്‍, 1869 ഐസിയു കിടക്കകള്‍ 1045 വെന്റിലേറ്ററുകള്‍ എന്നിവയുണ്ട്. സ്വകാര്യ മേഖലയില്‍ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1598 വെന്റിലേറ്ററുകളും ഉണ്ട്.

851 കൊറോണ കേസ് സെന്ററുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉള്ളത്. അതുകൊണ്ട് ഇപ്പോള്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നത് കൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ല. ഇന്ന് സമ്പര്ക്കത്തിലൂടെ രോഗബാധയുണ്ടായത് ഒരാള്‍ക്ക് മാത്രമാണ്. പ്രധാനമായും ശ്രദ്ധിക്കേണ്ടത് രോഗം ബാധിച്ചവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനാണ്. അത് കണ്ടെത്താനാണ് നാം ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. ഐസിഎംആർ നിഷ്‌കര്‍ഷിച്ച വിധത്തില്‍ പരിശോധന വേണ്ടവെയെല്ലാം പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ പദ്ധതി സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. 100 ടെസ്റ്റ് നടത്തുമ്പോള്‍ 1.7 ആളുകള്‍ക്കാണ് പോസിറ്റീവ് ആവുന്നത്. ടെസ്റ്റ് പോസറ്റീവ് റേറ്റ് 1.7% ആണ്. രാജ്യത്തിന്റേത് 5 %ആണ്. രണ്ട് ശതമാനത്തില് താഴെയാവാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. കേരളം ആ നിലവാരം കൈവരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
India May Extend Lockdown To June | Oneindia Malayalam

കേസ് ഫെറ്റാലിറ്റി റേറ്റ് 0.5% ആണ് സംസ്ഥാനത്ത്. സിഎഫ്ആർ, ടിപിആർ ഉയര്‍ന്ന നിരക്കില്‍ ആവുന്നതിന് അര്‍ത്ഥം ആവശ്യത്തിന് പരിശോധനകള്‍ ഇല്ല എന്നുള്ളതാണ്. നമ്മുടെ മെച്ചപ്പെട്ട പൊതുജന ആരോഗ്യ സംവിധാനം കാര്യക്ഷമമായ കോണ്‍ടാക്റ്റ് ട്രേസിംഗ് ശാസ്ത്രീയമായ ക്വാറന്റീന്‍ എന്നിവയാണ് നേട്ടത്തിനാധാരം. 80091 ടെസറ്റുകള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. പരിശോധനയുടെ എണ്ണത്തിനും മുന്നിലാണ്. ഒരു ദശലക്ഷത്തിന് 2335 എന്നതാണ് നമ്മുടെ കണക്ക്. കേരളത്തില്‍ 71 ടെസ്റ്റ് നടത്തുമ്പോള്‍ 1 ആണ് പോസിറ്റീവ് ആവുന്നത്. രാജ്യത്തിന്റെ ശരാശരി എടുത്താല്‍ ഇത് 23 ന് 1 എന്ന് നിലയിലാണ് ഈ തോത്.

English summary
63 fresh covid cases reported in kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X