കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലാതല ബാങ്കിംഗ് അവലോകനം: വായ്പയായി നല്‍കിയത് 6380 കോടി രൂപ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: 2017-18 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദ ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം കല്‍പറ്റയില്‍ നടന്നു. ജില്ലാപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.മിനി ഉദ്ഘാടനം ചെയ്തു. 126% നിക്ഷേപ വായ്പാ അന്നുപാതം രേഖപ്പെടുത്തിയ അവലോകനയോഗത്തില്‍ 5021 കോടി നിക്ഷേപവും (5% വളര്‍ച്ച) 6380 കോടി രൂപ വായ്പയും (17% വളര്‍ച്ച) നല്‍കിയതായി അവലോകനത്തില്‍ രേഖപ്പെടുത്തി. 4000 കോടി മുന്‍ഗണനാ മേഖലക്ക് ലക്ഷ്യമിട്ട് 2470 കോടി കാര്‍ഷികമേഖലയിലും 399 കോടി കര്‍ഷികേതരമേഖലയിലും മറ്റുമുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് 417 കോടിയും വായ്പ അനുവദിച്ച് 82 ശതമാനം ലക്ഷ്യം കൈവരിച്ചതായി നബാര്‍ഡ് ഡി ഡി എം വി.ജിഷ യോഗത്തെ അറിയിച്ചു.

banking

ജില്ലാതല ബാങ്കിംഗ് സമിതി അവലോകന യോഗം കെ. മിനി ഉദ്ഘാടനം ചെയ്യുന്നു

വിദ്യാഭ്യാസ വായ്പാ വിതരണം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും സമൂഹത്തിലെ അര്‍ഹരായ പഠനത്തില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ വായ്പാ കുടിശ്ശികയുടെ പേരില്‍ അകറ്റി നിര്‍ത്തരുതെന്നും ജില്ലാപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ മിനി പറഞ്ഞു. ജില്ലയിലെ ബാങ്കുകളുടെ 2017- 18 വര്‍ഷത്തെവിശദമായ റിപ്പോര്‍ട്ടും ആസ്പിരേഷന്‍ ജില്ലയായി പ്രഖ്യാപിച്ച വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി ബാങ്കുകള്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കണമെന്നും കനറാബാങ്ക് റീജണല്‍ ഹെഡ് സി.രവീന്ദ്രനാഥന്‍ ഓര്‍മ്മപ്പെടുത്തി. അവലോകനയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബാങ്കുകളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും റിസര്‍വ് ബാങ്കിന്റെ പുതിയതായി പ്രഖ്യാപിക്കപ്പെട്ട നയങ്ങളുടെ വിശദീകരണവും വിശകലനവും ആര്‍ബിഐ - എല്‍ ഡി ഒ പി.ജി.ഹരിദാസ് നടത്തി. ലീഡ് ഡി സ്ട്രിക്ട് മാനേജര്‍ എം.ഡി. ശ്യാമള അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.സുഭദ്രാ നായര്‍, കെ ജി ബി റീജനല്‍ മാനേജര്‍ എം.പ്രസാദ്, അനുഷവേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.

English summary
6380 crore rupees as loan in 2017-18 financial year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X