നെഹ്‌റു ട്രോഫി വള്ളം കളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജലരാജാവ്
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജലരാജാവ്. കുമരകം വെമ്പനാട്ട് ബോട്ട് ക്ലബാണ് ചുണ്ടന്‍ തുഴഞ്ഞത്. ഇത് പതിനാലാം തവണയാണ് കാരിച്ചാല്‍ നെഹ്‌റു ട്രോഫിയില്‍ ഒന്നാമനാകുന്നത്. യുബിസി കൈനകരി തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്.
64-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് ഉദ്ഘാടനം ചെയ്തത്. 25 ചുണ്ടന്‍ വള്ളങ്ങടക്കം 66 കളി വള്ളങ്ങളാണ് ഇത്തവ മാറ്റുരച്ചത്. സമയക്രമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തവണ മത്സരം നടന്നത്. 1250 മീറ്ററായിരുന്നു നേരത്തെ ട്രാക്കിന്റെ നീളം. ഇത്തവണ അത് 1175 മീറ്ററായി കുറച്ചിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications