ഒറ്റ ദിവസം കൊണ്ട് 65 ലക്ഷം ലാഭം! തെളിവ് കാണിച്ച് അഖിൽ മാരാർ, മനോരമയ്ക്ക് മറുപടി, 'മാങ്ങാക്കച്ചവടം മാത്രമല്ല'
മനോരമ ന്യൂസ് ചാനലിലെ ആക്ഷേപഹാസ്യ പരിപാടിയായ വായിൽ തോന്നിയതിലെ പരിഹാസത്തിന് മറുപടിയുമായി ബിഗ് ബോസ് താരം അഖിൽ മാരാർ. ട്വന്റി 20യിൽ ചേർന്നതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ടുളള ചോദ്യങ്ങൾക്ക് അഖിൽ മാരാർ നൽകിയ മറുപടികളെയാണ് പരിപാടിയിൽ ട്രോളുന്നത്.
ട്രേഡിംഗിനെ കുറിച്ച് സംസാരിക്കുമ്പോൾ 2 ലക്ഷം രൂപ 70 ലക്ഷമാക്കിയ സുഹൃത്ത് തനിക്കുണ്ടെന്ന് അഖിൽ മാരാർ പറഞ്ഞതിനെ അടക്കം പരിപാടിയിൽ ട്രോളുന്നുണ്ട്. ഇതോടെ ലാഭത്തിന്റെ കണക്ക് സഹിതമാണ് അഖിൽ മാരാരുടെ മറുപടി.
അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഇതിൽ രണ്ട് സ്ക്രീൻ ഷോട്ടുകൾ ഒന്നിൽ 65 ലക്ഷം ലാഭവും.. മറ്റൊന്നിൽ 44385 ലാഭവും... ആദ്യത്തേത് എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തു ഫെബ്രുവരി 3 ന് ഒറ്റ ദിവസം നേടിയ പ്രോഫിറ്റ് ആണ്... ഓപ്ഷൻ സെല്ലർ ആണ് hedge ചെയ്യാൻ വാങ്ങിയ കാൾ ഓപ്ഷൻ കുതിച്ചതാണ്.. രണ്ടാമത്തേത് ഇന്നത്തെ ദിവസത്തെ എന്റെ പ്രോഫിറ്റ് ആണ്... ഇനി മനോരമയുടെ വായിൽ തോന്നിയത് എന്ന പരുപാടി അവതരിപ്പിക്കുന്ന മാധ്യമ പ്രവർത്തകന് ആരെങ്കിലും ഇതൊന്ന് അയച്ച് കൊടുക്കണം..

ആരെങ്കിലും എന്തെങ്കിലും പറയുന്നത് അടർത്തി എടുത്തു കൊണ കൊണ പറയുന്നതിലോ... പരിഹസിക്കുന്നതിനോ മുൻപ് പറഞ്ഞത് സത്യമാണോ അതോ യുക്തിക്കു നിരക്കാത്തതാണോ എന്ന് പഠിക്കാൻ ശ്രമിക്കുക... വയനാട് ദുരന്തബാധിതർക്ക് പണം നേരിട്ട് നൽകണം എന്ന് ഞാൻ പറഞ്ഞത് പരിഹാസ രൂപേണ അവതരിപ്പിക്കുന്ന നിങ്ങൾക്ക് ഇതേ അഭിപ്രായം പറഞ്ഞ പ്രിയങ്ക ഗാന്ധിയെ ആക്ഷേപിക്കാൻ പറ്റുമോ..?
അത് പോട്ടെ ട്രംപ് മോദിയെ വിളിച്ചു ട്രേഡ് ഡീൽ സംസാരിച്ചു എന്ന ഒറ്റ വാർത്തയിൽ ഷെയർ മാർക്കറ്റിൽ എന്താണ് സംഭവിച്ചത് എന്ന് പഠിക്കുക.. അല്ലാതെ സമൂഹത്തോട് കാര്യങ്ങൾ പറയുമ്പോൾ അതിനെ ആക്ഷേപിച്ചു എന്നെ 20/20യുടെ ധനമന്ത്രി ആക്കണം എന്ന രൂപേണയുള്ള പരിഹാസമല്ല.. അല്ല ഞാനിത് ആരോടാണ് പറയുന്നത്.. ഈ ഡിജിറ്റൽ യുഗത്തിൽ കഴിവുള്ളവൻ യൂടൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും മാസം ലക്ഷങ്ങൾ സമ്പാദിക്കുമ്പോൾ മനോരമ മുതലാളിക്ക് വേണ്ടി പണി എടുത്തു അവർ നൽകുന്ന നക്കാ പിച്ച വാങ്ങി അടിമയായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഇവരെ പോലെ ഉള്ളവരോടോ..?
ഖജനാവിൽ എത്തുന്ന തുക കാര്യക്ഷമമായി അഴിമതി ഇല്ലാതെ തട്ടിപ്പ് നടത്താതെ വിനിയോഗിച്ചാൽ മതി നാട് നന്നാവാൻ... അത് ചോദ്യം ചെയ്യണം എങ്കിൽ അറിവും ബോധവും ചിന്തയും ഉണ്ടായാൽ മതി... ആക്ഷേപ ഹാസ്യം നല്ലതാണ്.. അത് വിഡ്ഢിത്തരം വിളമ്പുന്ന രാഷ്ട്രീയക്കാർക്ക് വേണ്ടിയാവണം അല്ലെങ്കിൽ ബോധമുള്ള തലമുറ നിങ്ങളെ പരിഹസിക്കും... മാങ്ങാ കച്ചവടം മാത്രമല്ല എനിക്ക് അറിയുന്നത്...''












Click it and Unblock the Notifications