കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

65 കിലോ മയില്‍പ്പീലിയുമായി സ്വാമി എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: നിയമം ലംഘിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്ന 65 കിലോ മയില്‍പ്പീലി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവളത്തില്‍വെച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടി. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സ്വയം സ്വാമിയാണെന്ന് കസ്റ്റംസിനെ അറിയിച്ച തൃശൂര്‍ സ്വദേശി രവീന്ദ്രനാഥ്, തമിഴ്‌നാട് സ്വദേശിയായ ശെല്‍വരാജ് എന്നിവരാണ് പിടിയിലായത്.

അവരുടെ കൈയ്യില്‍ നിന്നും 30 നക്ഷത്ര ആമകളെയും പിടികൂടിയിട്ടുണ്ട്. കൊച്ചിയില്‍നിന്നു ക്വാലാലംപൂരിലേക്കു പോകുന്ന മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ഇവ കടത്താനായിരുന്നു കള്ളക്കടത്തുകാരുടെ പരിപാടി. എന്നാല്‍ വലിയ ബാഗേജില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.

peacock-feather

വിപണിയില്‍ 30 ലക്ഷത്തോളം രൂപ വിലവരുന്നതാണ് മയില്‍പ്പീലിയെന്നാണ് കസ്റ്റംസ് കണക്കാക്കുന്നത്. മയിലുകളെ കൂട്ടത്തോടെ കൊന്നിട്ടാണ് മയില്‍പ്പീലി കവരുന്നതെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. മൃഗ സംരക്ഷണ വകുപ്പ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് വിവരം.

നക്ഷത്ര ആമകളെ മലേഷ്യയില്‍ ദുര്‍മന്ത്രവാദത്തിനും മറ്റുമായാണ് കടത്തുന്നത്. പ്രത്യേക കടലാസുകളില്‍ പൊതിഞ്ഞ് പെട്ടിയിലടച്ച നിലയിലായിരുന്നു ആമകള്‍. പ്രതികള്‍ നേരത്തെയും ഇത്തരത്തില്‍ അനധികൃതമായി കള്ളക്കടത്തു നടത്തിയതായി സംശയിക്കുന്നതായി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ സഞ്ജയ് ബന്‍ഗാര്‍ ടെയില്‍ പറഞ്ഞു.

English summary
65kg peacock feathers caught at nedumbassery airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X