കേരള നിയമസഭയിലേക്ക് 7 ബിജെപി എംഎൽഎമാർ? ഞെട്ടിച്ച് ടൈംസ് നൗ-ജെവിസി എക്സിറ്റ് പോൾ ഫലം
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഇതുവരെയുളള ചരിത്രം ഇത്തവണ ബിജെപി നയിക്കുന്ന എൻഡിഎ തിരുത്തിക്കുറിക്കുമെന്ന് ടൈംസ് നൗ-ജെവിസി എക്സിറ്റ് പോൾ ഫലം. ഇത്തവണ എൽഡിഎഫ് പ്രതിപക്ഷത്ത് ഇരിക്കാനുളള സാധ്യതയും സർവ്വേ പ്രവചിക്കുന്നു. മൂന്നാം തവണയും ഭരണത്തുടർച്ച എന്നുളള ഇടതുപക്ഷത്തിന്റെ സ്വപ്നം സഫലമായേക്കില്ല എന്നാണ് ടൈംസ് നൗവിന്റേത് അടക്കം പുറത്ത് വരുന്ന എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത്.
ടൈംസ് നൗ-ജെവിസി എക്സിറ്റ് പോൾ പ്രകാരം യുഡിഎഫ് കേവല ഭൂരിപക്ഷം മറികടന്ന് സംസ്ഥാനത്ത് ഭരണം പിടിച്ചേക്കും. 100 പ്ലസ് സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് യുഡിഎഫ് എത്തിയേക്കില്ല. മറിച്ച് 72 മുതൽ 84 വരെ മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിച്ചേക്കും എന്നാണ് ടൈംസ് നൗ-ജെവിസി എക്സിറ്റ് പോൾ പ്രവചിച്ചിരിക്കുന്നത്.

ട്രിപ്പിൾ വിജയം തേടി ഇറങ്ങിയ എൽഡിഎഫിന് 52 മുതൽ 61 വരെ സീറ്റുകൾ ലഭിക്കാനുളള സാധ്യതയും ടൈംസ് നൗ-ജെവിസി എക്സിറ്റ് പോൾ പ്രവചിക്കുന്നു. രണ്ട് തവണ ഭരണത്തിൽ ഇരുന്ന ഒരു സർക്കാരിനോട് കാര്യമായ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സൂചിപ്പിക്കുന്നതാണ് എൽഡിഎഫിന് കിട്ടിയ സീറ്റുകളുടെ എണ്ണമെന്ന് വേണം വിലയിരുത്താൻ.
അതേസമയം ബിജെപി ഞെട്ടിക്കുമെന്നും ടൈംസ് നൗ-ജെവിസി എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപി ഇക്കുറി പൂജ്യമായേക്കില്ല. 3 മുതൽ 7 സീറ്റുകൾ വരെ മണ്ഡലങ്ങളിൽ വിജയിച്ച് ബിജെപി ചരിത്രം കുറിച്ചേക്കും എന്നാണ് സർവ്വേ ഫലം. പുറത്ത് വന്ന എക്സിറ്റ് പോളുകളിൽ ടൈംസ് നൗ-ജെവിസി എക്സിറ്റ് പോൾ ആണ് ബിജെപിക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രവചിച്ചിരിക്കുന്നത്.













Click it and Unblock the Notifications