സംരക്ഷണയേറ്റെടുത്തതും പീഡിപ്പിച്ചതും ബന്ധുതന്നെ

രണ്ട് മാസം മുമ്പ് പെണ്‍കുട്ടിയുടെ മാതാവ് മരണപ്പെട്ടിരുന്നു. ഇതോടെ പിതാവും കുട്ടിയെ ഉപേക്ഷിച്ചു പോയി. തുടര്‍ന്ന് അനാഥായായ പെണ്‍കുട്ടിയെ ബന്ധുവായ അന്‍സാറുദ്ദീന്റെ വീട്ടില്‍ സംരക്ഷിച്ചുവരികയായിരുന്നു. അതിനിടയില്‍ രണ്ട് ദിവസം മുമ്പാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നു വ്യക്തമായി
പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അവശതയനുഭവിച്ച പെണ്‍കുട്ടി വിവരം ബന്ധുവായ മറ്റൊരു സ്ത്രീയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് കരുന്നാഗപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശാസ്താംകോട്ട സിഐ ടിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെള്ളിയാഴ്ച അന്‍സാറുദ്ദീനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications