ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി;മാറ്റിയത് 7 കളക്ടർമാരെ..ജാഫർ മാലിക്ക് എറണാകുളത്ത്..ഹരിത തൃശ്ശൂരിലേക്ക്
തിരുവനന്തപുരം; ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി ഭരണതലത്തിൽ വൻ അഴിച്ചുപണി.ഏഴ് ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ പുനർവിന്യസിച്ചിട്ടുണ്ട്. സർക്കാർ അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോഴാണ് ഈ സമഗ്രമാറ്റം.
എറണാകുളത്ത് കളക്ടറായിരുന്ന എസ് സുഹാസിനെ മാറ്റി പകരം ജാഫര്‍ മാലിക്ക് ആണ് പുതിയ കളക്ടർ. സുഹാസ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡിയാകും.ഹരിത വി കുമാറാണ് പുതിയ തൃശ്ശൂർ കളക്ടർ. നരസിംഹു ഗാരി റെഡ്ഡിയെ കോഴിക്കോടും പികെ ജയശ്രീയെ കോട്ടയത്തും ദിവ്യ എസ് അയ്യരെ പത്തനംതിട്ടയിലും ഷീബ ജോര്‍ജിനെ ഇടുക്കിയിലേക്കും മാറ്റി. ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദാണ് കാസർഗോഡെ പുതിയ കളക്ടർ. കാസര്‍കോട് കളക്ടറായിരുന്ന ഡോ ഡി സജിത് ബാബു പുതിയ സിവില്‍ സപ്ലൈസ് ഡയറക്ടറാകും.

കോഴിക്കോട് കളക്ടര്‍ സാബംശിവ റാവു സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വിഭാഗം ഡയറക്ടറായും തൃശ്ശൂര്‍ കളക്ടറായ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു മിഷന്‍ ഡയറക്ടറായും കോട്ടയം കളക്ടര്‍ എം അഞ്ജന ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ജോയിന്റ് സെക്രട്ടറിയായും നിയമിതയായി.
ചീഫ് ഇലക്ടറര്‍ ഓഫീസറായിരുന്ന ടീക്കാറാം മീണയ്ക്ക് ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതലയായിരുന്നു നൽകിയത്. ധനകാര്യ സെക്രട്ടറി സഞ്ജയ് എം കൗളാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.ആസൂത്രണ വകുപ്പ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണുവിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി മാറ്റി നിയമിച്ചു. തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ലോക്കൽ സെല്‍ഫ് അര്‍ബന്‍ ആന്‍ഡ് റൂറല്‍ വിഭാഗത്തിന്റെ ചുമതല.
പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ബിശ്വനാഥ് സിന്‍ഹയെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയായി നിയമിച്ചു, രാജേഷ്‌കുമാര്‍ സിന്‍ഹയാണ് വനം വന്യജീവിവി വകുപ്പ് സെക്രട്ടറി.റാണി ജോര്‍ജിന് സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലകൂടി നല്‍കി. പി ഐ ശ്രീവിദ്യയാണ് പുതിയ കുടുംബശ്രീ ഡയറക്ടര്‍. കുടുംബശ്രീ ഡയറക്ടറായിരുന്ന ഹരികിഷോറിനെ വ്യവസായ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.
സീരിയൽ നടി മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം
Recommended Video
ബിജു പ്രഭാകര്‍ ആണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി.ഡോ രത്തന്‍ യു. ഖേല്‍ക്കര്‍ കേരള ചരക്ക്-സേവന നികുതി വകുപ്പ് സെക്രട്ടറിയായി. സെക്രട്ടറിമാരായ ഡോ. ശര്‍മിള മേരി ജോസഫ് (നികുതി, സ്‌പോര്‍ട്സ്, യൂത്ത് അഫയേഴ്സ്, ആയുഷ്), ടിങ്കു ബിസ്വാള്‍ (തുറമുഖം, അനിമല്‍ ഹസ്ബന്‍ഡറി, ഡെയറി ഡെവലപ്മെന്റ്), ആനന്ദ് സിങ് (പബ്ലിക് വര്‍ക്‌സ്, കെ.എസ്.ടി.പി.), സുരഭ് ജെയിന്‍ (ലോക്കല്‍സെല്‍ഫ് അര്‍ബന്‍), എന്നിവര്‍ക്ക് ചുമതലകള്‍ നല്‍കി.
കെഎസ്ഐഡിസി എംഡി എംജി രാജമാണിക്യത്തിന് പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്. രാജന്‍ ഖോബ്രഗഡെ ആരോഗ്യ കുടുംബക്ഷേ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരും.












Click it and Unblock the Notifications