Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന കേസില്‍ 7 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹക് ആയിരുന്ന വള്ളിക്കുന്നം നെടിയത്ത് ജി ചന്ദ്രനെ (39) കൊലപ്പെടുത്തിയ കേസിലാണ് സിപിഎം പ്രവര്‍ത്തകരെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. മാവേലിക്കര അഡിഷണല്‍ സെഷന്‍സ് കോടതി (3) ജഡ്ജി ജോണ്‍സണ്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്.

വെട്ടിയാര്‍ കോട്ടയ്ക്കകത്ത് ഓമനക്കുട്ടന്‍ (45), റോബിന്‍ വില്ലയില്‍ റോഷന്‍ (30), സഹോദരന്‍ റോബിന്‍ (25), കോട്ടയ്ക്കകത്ത് പ്രദീപ് (30), സഹോദരന്‍ പ്രവീണ്‍ (27), മുളംകുറ്റിയില്‍ വീട്ടില്‍ സുനില്‍ (37), നെടുംങ്കണ്ടത്തില്‍ വീട്ടില്‍ കുഞ്ഞുമോന്‍ (60) എന്നിവരെയാണ് ശിക്ഷിച്ചത്.

Crime

2007 ഏപ്രിലിലാണ് കൊലപാതകം നടക്കുന്നത്. ആര്‍എസ്എസുകാരുടെ വീടുകള്‍ ആക്രമിയ്ക്കുന്നു എന്ന് വിവരം അറിഞ്ഞ് വെട്ടിയാറില്‍ എത്തിയതായിരുന്നു ചന്ദ്രന്‍. ഇതിനിടെയാണ് കൊല്ലപ്പെടുന്നത്. വെട്ടിയും അടിച്ചുമാണ് കൊലപ്പെടുത്തിയത്. ചന്ദ്രന്റെ ശരീരത്തില്‍ 21 മുറിവുകള്‍ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+