കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് പിണറായിയുടെ പേരില്‍

സാന്ദ്രാ തോമസ് എന്ന യുവതിയുടെ പരാതിയില്‍ മേഖലാ സെക്രട്ടറി ഫൈസല്‍ ഉള്‍പ്പെടെയുള്ളഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി പണവും രേഖകളും തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍. സാന്ദ്രാ തോമസ് എന്ന യുവതിയുടെ പരാതിയില്‍ മേഖലാ സെക്രട്ടറി ഫൈസല്‍ ഉള്‍പ്പെടെയുള്ളഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.

സാന്ദ്രാ തോമസ് കലൂര്‍ സ്വദേശിയായ കമാലുദ്ദീനില്‍ നിന്നും വസ്തു വാങ്ങിയിരുന്നു. എന്നാല്‍ കരാറില്‍ പറഞ്ഞ തുകയില്‍ നിന്നും കൂടുതലായി 50 ലക്ഷം രൂപ കൂടി വേണമെന്ന് കമാലുദ്ദീന്‍ ആവശ്യപ്പെട്ടതായാണ് പരാതി. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കമാലുദ്ദീന്റെ സുഹൃത്തുക്കളായ സിദ്ദീഖ്, ഫൈസല്‍, നിയാസ്, ജോഷി, വിന്‍സന്റ്, അജയന്‍ എന്നിവര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുമായി ബന്ധമുള്ള ആളാണ് തങ്ങളെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ടതായി സാന്ദ്രാ തോമസ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

DYFI

ബുധനാഴ്ച രാവിലെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കമാലുദ്ദീന്റെ സുഹൃത്തായ സിദ്ദിഖ് ഡിവൈഎഫ്‌ഐയുടെ നേതാവാണെന്നും ഗുണ്ടാ ലിസ്റ്റിലുള്ള ഭായി നസീറിന്റെ സുഹൃത്തുമാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഈ ആരോപണം സിദ്ദിഖിന്റെ ബന്ധുക്കള്‍ നിഷേധിച്ചു. പരാതിക്കാരിയായ സാന്ദ്രാ തോമസ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

English summary
7 DYFI activists denained in blackmail case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X