പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞ് ഏഴോളം പേര്‍ക്ക് പരിക്ക്. ചേങ്കോട്ടുകോണം ശാസ്തവട്ടത്തിന് സമീപമാണ് കെഎസ്ആര്‍ടിസി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞത്.
കിഴക്കേക്കോട്ടയില്‍ നിന്നും പോത്തന്‍കോട് ഭാഗത്തേയ്ക്ക് പോയ ബസാണ് കുഴിയിലേയ്ക്ക് മറിഞ്ഞത്. കോലിയക്കോട് മോഹനന്‍ നായര്‍ (54), രഘു ചന്ദ്രന്‍ (21), പൂലന്തറ സ്വദേശിനി വിജയകുമാരി (53), കാട്ടായിക്കോണം സ്വദേശികളായ ശില്‍പ (18), വിജയകുമാരി (45), പ്‌ളാമൂട് സ്വദേശി ശ്രീജ (35) പോത്തന്‍കോട് സ്വദേശികളായ മഞ്ജുഷ (32), മായ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. പോത്തന്‍കോട്-വെഞ്ഞാറമൂട് റോഡ് ഉള്‍പ്പടെ അപകടങ്ങള്‍ പതിവായ സ്ഥലമാണിത്. ടെക്‌നോ പാര്‍ക്ക്, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവരാണ് പലപ്പോഴും അപകടങ്ങളില്‍ പെടുന്നത്.
താഴ്ന്ന പ്രദേശങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ സാധിയ്ക്കാത്തതും മാര്‍ഗ നിര്‍ദ്ദേശ സൂചികകള്‍ സ്ഥാപിയ്ക്കാത്തതും തെരുവ് വിളക്കുകള്‍ പ്രവൃത്തിയ്ക്കാത്തതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.












Click it and Unblock the Notifications