കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിലെ രാമക്ഷേത്രത്തിന് 7 ലക്ഷം;'എൻഎസ്എസിനോട് ഹിന്ദുസമൂഹം എന്നും കടപ്പെട്ടിരിക്കുമെന്ന് മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം; അയോധ്യാ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് 7 ലക്ഷം രൂപ നായർ സർവ്വീസ് സൊസൈറ്റി സമർപ്പിച്ചത് അഭിനന്ദനാർഹമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന സമർപ്പിക്കുക വഴി ഹൈന്ദവ സമൂഹത്തോടുള്ള പ്രതിബദ്ധതയും കടപ്പാടും ഒരിക്കൽ കൂടി ഊട്ടി ഉറപ്പിക്കുന്നു എൻ.എസ്.എസ്.
ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടും ഹൈന്ദവ വിശ്വാസമൂഹത്തിന്‍റെ താത്പര്യം മുറുകെ പിടിക്കാൻ എൻ.എസ്.എസിന് കഴിഞ്ഞിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

v muraleedharan

അയോധ്യാ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് 7 ലക്ഷം രൂപ നായർ സർവ്വീസ് സൊസൈറ്റി സമർപ്പിച്ചത് അഭിനന്ദനാർഹമാണ്. എൻ.എസ്.എസ് സ്ഥാപകൻ മന്നത്താചാര്യൻ മുന്നോട്ട് വച്ച ആശയങ്ങൾ പൂർണമായും ഉൾകൊണ്ട് സ്വമേധയാ എൻ.എസ്.എസ് നേതൃത്വം ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചത് ഹിന്ദു സമൂഹത്തിനാകെ സന്തോഷം നൽകുന്നു.

മന്നത്താചാര്യന്‍റെ നേതൃത്വത്തിൽ ഹിന്ദു മഹാമണ്ഡലത്തിന്‍റെ രൂപീകരണം മുതൽ തുടർന്ന പോന്ന ഹൈന്ദവ താത്പര്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് എൻ.എസ്.എസി നോട് ഹിന്ദു സമൂഹം എന്നും കടപ്പെട്ടിരിക്കും. മന്നത്താചാര്യൻ സ്ഥാപിച്ച ആദ്യ കോളേജിന് എൻ.എസ്. എസ് ഹിന്ദു കോളേജ് എന്ന് പേരിട്ടതുൾപ്പെടെ ഹൈന്ദവർ നന്ദിയോടെ സ്മരിക്കുന്നുണ്ട്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടും ഹൈന്ദവ വിശ്വാസമൂഹത്തിന്‍റെ താത്പര്യം മുറുകെ പിടിക്കാൻ എൻ.എസ്.എസിന് കഴിഞ്ഞിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന സമർപ്പിക്കുക വഴി ഹൈന്ദവ സമൂഹത്തോടുള്ള പ്രതിബദ്ധതയും കടപ്പാടും ഒരിക്കൽ കൂടി ഊട്ടി ഉറപ്പിക്കുന്നു എൻ.എസ്.എസ്,മരളീധരൻ കുറിച്ചു.

വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്നായിരുന്നു എൻഎസ്എസ് വ്യക്തമാക്കിയത്. ദേശീയ തലത്തില്‍ തന്നെ ക്ഷേത്ര നിര്‍മാണത്തിനായി ഫണ്ട് പിരിവ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സംഭാവനയെന്നും എൻഎസ്എസ് വ്യക്തമാക്കിയത്.

'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം

ഇ ശ്രീധരൻ തൃപ്പൂണിത്തുറയിൽ എം സ്വരാജിനെതിരെയോ?; ബിജെപിയുടെ കണക്ക് കൂട്ടൽ ഇങ്ങനെഇ ശ്രീധരൻ തൃപ്പൂണിത്തുറയിൽ എം സ്വരാജിനെതിരെയോ?; ബിജെപിയുടെ കണക്ക് കൂട്ടൽ ഇങ്ങനെ

മൂന്നു വർഷത്തിൽ കെഎസ്ആർടിസിയെ സ്വയംപ്രാപ്തമാക്കും,ജൂണിൽ ശമ്പളപരിഷ്‌കരണം: മുഖ്യമന്ത്രിമൂന്നു വർഷത്തിൽ കെഎസ്ആർടിസിയെ സ്വയംപ്രാപ്തമാക്കും,ജൂണിൽ ശമ്പളപരിഷ്‌കരണം: മുഖ്യമന്ത്രി

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
7 lakh for Ram temple in Ayodhya; Hindu community will always be indebted to NSS says V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X