വയനാട് യത്തീംഖാനയിലെ 7 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
വയനാട്: വയനാട്ടില്‍ യത്തീംഖാനയിലെ ഏഴു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായി പരാതി. 15 വയസില്‍ താഴെയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. യത്തീംഖാന അധികൃതര്‍ നല്‍കിയ പരാതിയ തുടര്‍ന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹോസ്റ്റലിലേക്കു പോകുംവഴിയാണ് ഇവരെ പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സമീപത്തുള്ള കടയിലേക്കു വിളിച്ചുവരുത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കടയില്‍ നിന്നും കുട്ടികള്‍ പുറത്തേക്കു വരുന്നതുകണ്ട സുരക്ഷാ ജീവനക്കാര്‍, വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

പിന്നീട് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടികള്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ പതിനൊന്ന് പേര്‍ പ്രതികളാണെന്ന് പോലിസ് അറിയിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും വയനാട് പോലീസ് പറഞ്ഞു. ശേഷിക്കുന്നവര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications