കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുതായി 7 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടില്‍; ഒഴിവാക്കിയ പ്രദേശങ്ങള്‍ ഇവയൊക്കെ

  • By News Desk
Google Oneindia Malayalam News

തിരുവനന്തരപുരം: കേരളത്തില്‍ ഇന്ന് പുതുതായി 7 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

ഒപ്പം 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. തൃശൂര്‍ ജില്ലയിലെ അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ എന്നിവയെയാണ് ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 109 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

corona

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

അതേസമയം കേരളത്തില്‍ ഇന്ന് 133 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. തൃശൂര്‍ ജില്ലയില്‍ 16 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തൃശൂരില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ഭേഗമായതും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 30 പേരുടെയും (ഒരു തൃശൂര്‍ സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി), ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും (ഒരു കണ്ണൂര്‍ സ്വദേശി), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള നാലുപേരുടെയും (ആലപ്പുഴ സ്വദേശി), കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 1490 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,659 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കേരളത്തില്‍ ആശങ്ക ഒഴിയുന്നില്ല; ഇന്ന് 133 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, 93 പേര്‍ക്ക് രോഗമുക്തികേരളത്തില്‍ ആശങ്ക ഒഴിയുന്നില്ല; ഇന്ന് 133 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, 93 പേര്‍ക്ക് രോഗമുക്തി

മണിപ്പൂരില്‍ എസ്പിഎഫിന്റെ ആദ്യം നീക്കം, ഒരൊറ്റ ഗെയിമില്‍ ബിജെപി വീഴും, കോണ്‍ഗ്രസ് ടീം ഒരുങ്ങി!!മണിപ്പൂരില്‍ എസ്പിഎഫിന്റെ ആദ്യം നീക്കം, ഒരൊറ്റ ഗെയിമില്‍ ബിജെപി വീഴും, കോണ്‍ഗ്രസ് ടീം ഒരുങ്ങി!!

7ാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് 3 വിദ്യാര്‍ഥികള്‍; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍7ാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് 3 വിദ്യാര്‍ഥികള്‍; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

https://malayalam.filmibeat.com/songs/singer-mg-sreekumar-share-first-song-incident-062943.html

English summary
7 New More hotspots in Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X