ഇന്ധന വില കുതിക്കുന്നു, അതിലേറെ മുന്നില്‍ നികുതി, കേരളത്തില്‍ ഈടാക്കുന്നത് നികുതി ഇങ്ങനെ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരിക്കുകയാണ്. പെട്രോളിനും ഡീസലിനും 84 പൈസയാണ് വര്‍ധിപ്പിച്ചത്. നാളെയും ഇത് വര്‍ധിക്കുമെന്ന് എണ്ണ കമ്പനികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്‍പിജി സിലിണ്ടറിന് 50 രൂപയും വര്‍ധിപ്പിച്ചവയിലുണ്ട്. എന്നാല്‍ ഇതിനെല്ലാം സംസ്ഥാനങ്ങള്‍ നികുതി ഈടാക്കുന്നത്. 28 സംസ്ഥാനങ്ങളുടെയും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കണക്കെടുത്താല്‍ ഏഴ് സംസ്ഥാനങ്ങളില്‍ 50 ശതമാനത്തിലേറെ തുക നികുതിയായിട്ടാണ് ഈടാക്കുന്നതെന്ന് ഡാറ്റയിലൂടെ വ്യക്തമാണ്. കേരളം അടക്കം ഇതില്‍ വരുമെന്നാണ് ഡാറ്റ തെളിയിക്കുന്നത്.

മഹാരാഷ്ട്രയിലാണ് നികുതി നിരക്ക് വളരെ മുന്നിലുള്ളത്. അതായത് പെട്രോളിന് ലിറ്ററിന് നൂറ് രൂപയാണെങ്കില്‍ 52.50 രൂപയാണ് മഹാരാഷ്ട്രയില്‍ നികുതിയായി നല്‍കേണ്ടി വരിക. കേരളവും അധികം പിന്നില്‍ അല്ല. കേരളത്തില്‍ നൂറ് രൂപയ്ക്ക് 50.20 രൂപയാണ് ഇന്ധനത്തിന് നികുതിയായി ജനങ്ങള്‍ നല്‍കുന്നത്. ആന്ധ്രപ്രദേശില്‍ 52 രൂപ 40 പൈസയാണ് ഇന്ധനത്തിനുള്ള നികുതി. തെലങ്കാനയില്‍ 51 രൂപ 60 പൈസയും, രാജസ്ഥാനില്‍ 50.80 പൈസയും, മധ്യപ്രദേശില്‍ 50 രൂപ 60 പൈസ, ബീഹാറില്‍ 50 രൂപ എന്നിങ്ങനെയാണ് നികുതി ഈടാക്കുന്നത്. ഇതില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന മധ്യപ്രദേശും, സഖ്യത്തില്‍ ഉള്ള ബീഹാറും മാത്രമാണ് ഉയര്‍ന്ന നികുതി നല്‍കുന്നത്. ബാക്കിയെല്ലാം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.
ഉത്തര്‍പ്രദേശില്‍ 45 രൂപ രണ്ട് പൈസയാണ് നികുതിയായി നല്‍കുന്നത്. ഗുജറാത്തില്‍ 44.5 രൂപയും പഞ്ചാബില്‍ 44.6 രൂപയും ബംഗാളില്‍ 48.7 രൂപയും നികുതിയായി നല്‍കുന്നുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ കേന്ദ്ര എക്‌സൈസ് നികുതിയേക്കാള്‍ മുകളിലാണ് സംസ്ഥാന നികുതി. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതിയായി 27 രൂപ 90 പൈസയാണ് ഈടാക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് സംസ്ഥാന നികുതി കേന്ദ്രത്തേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഈടാക്കുന്നത്. വാറ്റ്, സെസ് എന്നിവയാണ് സംസ്ഥാന നികുതിയിനത്തില്‍ വരുന്നത്. കേരളത്തില്‍ അടക്കം സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കേന്ദ്രം കുറച്ചാല്‍ സംസ്ഥാനവും കുറയ്ക്കാമെന്നാണ് പിണറായി സര്‍ക്കാര്‍ നിലപാട്.
അതേസമയം ഇന്ധന വില നാളെയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ വില 90 പൈസയും ഡീസലിന് 94 പൈസയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 106 കടക്കും. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ കൊച്ചിയില്‍ 93 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടതായി വരും. തിരുവനന്തപുരത്ത് പെട്രോള്‍ വില 108 രൂപ കടക്കും. 137 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ന് ഇന്ധന വില വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഇത്രയും കാലം വിലവര്‍ധിപ്പിക്കാതിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വര്‍ധിക്കുകയായിരുന്നു.












Click it and Unblock the Notifications