വയനാട് യത്തീംഖാനയിലെ കൂടുതല്‍ പേര്‍ പീഡനത്തിനിരയായി? പോലീസ് പ്രതികളെ സഹായിക്കുന്നു!!
സംഭവത്തില്‍ അന്വേഷണം ഇഴയുകയാണ്.18 ദിവസം പിന്നിട്ടിട്ടും തെളിവെടുപ്പ് നടത്തിയിട്ടില്ല. യത്തീംഖാനയ്ക്ക് മുന്നിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടില്ല. തിരിച്ചറിയല്‍ പരേഡും നടത്തിയിട്ടില്ല.
വയനാട്: വയനാട് യത്തീംഖാനയിലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി സംശയം. സംഭവത്തില്‍ അന്വേഷണം ഇഴച്ച് പോലീസ് പ്രതികളെ സഹായിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ ഒരു തിരിച്ചറിയല്‍ പരേഡ് പോലും നടത്തിയിട്ടില്ല.
സംഭവത്തില്‍ 11 കേസുകളാണ് പോലീസ് രജിസ്‌ററര്‍ ചെയ്തത്. ആറ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 18 ദിവസം പിന്നിട്ടും കേസുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പോലീസ് പുറത്തു വിട്ടിട്ടില്ല. കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായിട്ടുണ്ടോ എന്നും അന്വേഷിച്ചിട്ടില്ല.

തിരിച്ചറിയല്‍ പരേഡ് ഇല്ല
സംഭവത്തില്‍ അന്വേഷണം ഇഴയുകയാണ്.18 ദിവസം പിന്നിട്ടിട്ടും തെളിവെടുപ്പ് നടത്തിയിട്ടില്ല. യത്തീംഖാനയ്ക്ക് മുന്നിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടില്ല. തിരിച്ചറിയല്‍ പരേഡും നടത്തിയിട്ടില്ല.

പോലീസ് നടപടി ഇല്ല
കുട്ടികളുടെ മൊബൈല്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തുന്നില്ലെന്നാണ് ആരോപണം.

ആറ് പ്രതികള്‍
സംഭവത്തില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറ് പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ പോലീസിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.

മാസങ്ങളോളം പീഡനം
യത്തീംഖാനയ്ക്ക് സമീപമുള്ള കടയില്‍ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചത് മിഠായി നല്‍കി സൗഹൃദം സ്ഥാപിച്ചെടുത്ത ശേഷമായിരുന്നു പീഡനം. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനു പുറമെ ദൃശ്യങ്ങള്‍ പകര്‍ത്തി അതുകാട്ടി നിരന്തരം പീഡിപ്പിക്കുക്കയായിരുന്നു.

വെളിപ്പെടുത്തല്‍
സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടികള്‍ സമീപത്തെ കടയില്‍ നിന്നും ഇറങ്ങിവരുന്നത് കണ്ട യത്തീംഖാന അധികൃതര്‍ പെണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോളാണ് സംഭവം പുറത്തറിയുന്നത്. തങ്ങളെ പീഡിപ്പിച്ചതായി പെണ്‍കുട്ടികളും മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications