കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴുവയസ്സുകാരിയെ കഴുത്തറുത്തുകൊന്നു

  • By Aiswarya
Google Oneindia Malayalam News

ലോണവാല: ഏഴുവയസുകാരിയെ കഴുത്തറുത്തുകൊന്ന നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണവാലയില്‍ റിസോട്ടിന്റെ ടെറസിലണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോട്ട്.

ഞായറാഴ്ച വൈകിട്ടുനടന്ന ബന്ധുവിന്റെ വിവാഹ സല്‍ക്കാര ചടങ്ങിനാണ് രണ്ടാംക്ലാസുകാരി മാതാപിതാക്കള്‍ക്കൊപ്പം എത്തിയത്. ചടങ്ങിനിടെ ഒമ്പതുമണിയോടെയാണ് കുട്ടിയെ കാണാതായത്. ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു. പെണ്‍കുട്ടിക്ക് കാഴ്ചശക്തി കുറവായിരുന്നു

murder

കാണാതായി രണ്ടു ദിവസങ്ങള്‍ക്കു ശേഷം ചൊവ്വാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാര്‍പ്പെറ്റില്‍ പൊതിഞ്ഞ നിലയില്‍ ടെറസിന് മുകളിലെ സോളാര്‍ പാനലിനിടയിലായിരുന്നു മൃതദേഹം.കുട്ടിയുടെ ശരീരം നിറയെ മുറിവുകളുണ്ട്. ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്. കുട്ടി ലൈംഗികമായി പീഡിപ്പിച്ചതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.

പരാതി നല്‍കിയയുടന്‍ റിസോട്ട് അധികൃതരു പോലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തന്റെ മകളുടെ ജീവന്‍ തിരിച്ചുകിട്ടുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
വിവാഹ ചടങ്ങിന്റെ വീഡിയോ പരിശോധിച്ച് പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച നാട്ടുകാര്‍ സംഭവം നടന്ന കുമാര്‍ റിസോട്ട് ആക്രമിച്ചിരുന്നു.

English summary
There have been angry protests in Maharashtra's Lonavala, where a seven-year-old girl was found on Tuesday with her throat slit, on the terrace of a resort where she had come for a wedding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X