പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങി മരിച്ചു, സംഭവം കോഴിക്കോട്
വടകര ചോറോട് സ്വദേശി കുഞ്ഞിരാമന്‍ (70) ആണ് മരിച്ചത്.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടകര ചോറോട് സ്വദേശി കുഞ്ഞിരാമന്‍ (70) ആണ് മരിച്ചത്. മാര്‍ച്ച് 10നാണ് മാനസികവൈകല്യമുള്ള 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വടകര പോലീസ് കുഞ്ഞിരാമനെ കസ്റ്റഡിയില്‍ എടുത്തത്.
പ്രായാധിക്യം പരിഗണിച്ച് ഇയാള്‍ക്ക് ജാമ്യം അനുവദിയ്ക്കുകയായിരുന്നു.

അയല്‍ വാസിയായ 12 വയസ്സുകാരിയെ പീഡിപ്പിച്ചു എന്നാണ് കുഞ്ഞിരാമന് മേലുള്ള കേസ്. കുട്ടിയ്ക്ക് മാനസിക വൈകല്യം ഉള്ളതാണ്. ചൈല്‍ഡ് ലൈനിന്റെ പരാതിയിന്മേല്‍ വടകര പോലീസ് കേസ് എടുക്കുകയായിരുന്നു.

എന്നാല്‍ സംഭവം കേസ് ആക്കേണ്ടെന്ന നിലപാടില്‍ ആയിരുന്നു കുട്ടിയുടെ ബന്ധുക്കള്‍. ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കുഞ്ഞിരാമന് എതിരെ കേസ് എടുത്തിരുന്നു. സെഷന്‍സ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.

ജാമ്യത്തില്‍ ഇറങ്ങിയ കുഞ്ഞിരാമന്‍ വലിയ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും ഇവര്‍ക്ക് ആരോപണം ഉണ്ട്.

കട്ടപ്പനയില്‍ സമാനമായ കേസില്‍ അറസ്റ്റിലായ 45 വയസ്സുകാരന്‍ കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ചിരുന്നു പള്ളിക്കണ്ടി അബ്ദുള്‍ ഗഫൂര്‍ ആണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 14 ദിവസത്തെ റിമാന്റ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ആയിരുന്നു ഇത്.












Click it and Unblock the Notifications