Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തയാളുടെ അമ്മ ആത്മഹത്യ ചെയ്തു

കൊല്ലം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ആളിന്റെ അമ്മ ആത്മഹത്യ ചെയ്തു. കൊല്ലം ശാസ്താംകോട്ട മുതുപിലക്കാട സ്വദേശി ആനന്ദിന്റെ അമ്മ ചെല്ലമ്മ (70) ആണ് ആത്മഹത്യ ചെയ്തത്. തീ കൊളുത്തിയാണ് ചെല്ലമ്മ മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു കടവരാന്തയില്‍ വച്ച് തീ കൊളുത്തിയ ഇവരെ ആശുപത്രയിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെ അറസ്റ്റിന് പിന്നാലെ മെയ് മാസത്തിലാണ് ആനന്ദന്‍ മറ്റൊരാളോടൊപ്പം അറസ്റ്റിലായത്.

Suicide

മാവോയിസ്റ്റ് നേതാവ് രൂപേഷില്‍ നിന്നും പിടികൂടിയ സിംകാര്‍ഡുകളെപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് ആനന്ദനെ പിടികൂടിയത്. രൂപേഷിന് 15 സിം കാര്‍ഡുകള്‍ എടുത്ത് നല്‍കിയത് ആനന്ദാണെന്നാണ് പൊലീസ് കണ്ടെത്തിയത്. മുമ്പ് സിപിഐ (എംഎല്‍) പ്രവര്‍ത്തകനായിരുന്ന ആനന്ദന്‍ ശാസ്താംകോട്ടയിലെ വീട്ടില്‍ കഴിഞ്ഞ് വരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+