അസുഖ ബാധിതയായ വൃദ്ധയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; 70കാരന്‍ അറസ്റ്റില്‍, സംഭവം കോട്ടയത്ത്
കോട്ടയം: എഴുപതുകാരന്‍ രാമപുരത്ത് വൃദ്ധയെ വീട്ടില്‍ കറി പീഡിപ്പിച്ചു. പ്രതി കുണിഞ്ഞി നെല്ലിപ്പാറ സ്വദേശി ജോസഫ് ആണ് പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഫിബ്രവരി എട്ടിനായിരുന്നു വൃദ്ധയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. എണ്‍പത് വയസ്സ് പ്രായമുള്ള വൃദ്ധ അസുഖബാധിതയാണ്.

രാമപുരത്തെ വീട്ടിനുള്ളില്‍ താമസിക്കവേ പ്രതി വീടിനുള്ളില്‍ കയറി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മകന്‍ ഇവരെ ചികിത്സയ്ക്ക് എത്തിക്കുകയായിരുന്നു. പക്ഷെ പോലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. തൊട്ടടുത്ത ദിവസങ്ങളിലും ഇയാളെ വീടിന് സമീപത്ത് കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications