മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സയ്ക്ക് ചെലവായത് 72.09 ലക്ഷം രൂപ: അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കേരളത്തിലും വിദേശത്തുമായി മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും നടത്തിയ ചികിത്സയ്ക്ക് ചിലവായത് 75 ലക്ഷത്തോളം രൂപ. പിണറായി വിജയന് കഴിഞ്ഞ വർഷം രണ്ട് തവണ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്നു. ഇതിന് മാത്രം ചിലവായത് 72.09 രൂപ. ചികിത്സയ്ക്കായുള്ള മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും വിമാനയാത്രാ ടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ ചിലവുകള്‍ കൂടെയാണിത്. ഈ ചിലവുകള്‍ക്ക് സർക്കാർ പണം അനുവധിച്ചോയെന്ന് വ്യക്തമല്ല.
2022 ജനുവരി 11 മുതൽ 27 വരെനടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ ചിലവായപ്പോള്‍ 2022 ഏപ്രിൽ 26 മുതൽ മേയ് ഒമ്പതുവരെ നടത്തിയ ചികിത്സയ്ക്ക് 42.27 ലക്ഷം രൂപയുമാണ് ചിലവായത്. ഈ തുകകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയുടെ അപേക്ഷ നേരത്തെ ലഭിച്ചിരുന്നു. ഇതേതുടർന്ന് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പില്‍ നിന്നും തുക അനുവദിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.
എം എൽ എ ഹോസ്റ്റലിലെ ഹെൽത്ത് ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ഭാര്യ നടത്തിയ ചികിത്സയുടെ ചെലവ് സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. 2022 ഏപ്രിൽ 21 മുതൽ 2022 ഡിസംബർവരെ ലെജിസ്ലേറ്റേഴ്സ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ അവർക്കായി 47,796 രൂപ ചെലവായി. ഇതേ ക്ലിനിക്കില്‍ മുഖ്യമന്ത്രിക്ക് ചെലവായത് 28646 രൂപയുമാണ്. നേരത്തെ, അതായത് 2021 ഏപ്രിൽ 16 മുതൽ 2021 ഓഗസ്റ്റ് വരെ ഇരുവരുടെയും ലെജിസ്ലേറ്റേഴ്സ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിലെ ചികിത്സയ്ക്ക് 42,057 രൂപയും അനുവദിച്ചിരുന്നു.

ചികിത്സാ ചെലവ് അനുവദിച്ചെങ്കിലും മുഖ്യമന്ത്രി അമേരിക്കയിലെ മയോക്ലിനിക്കില്‍ ഏത് രോഗത്തിനാണ് ചികിത്സ തേടിയതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഇത് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി സെക്രട്ടറി സി ആർ പ്രാണകുമാർ വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയെങ്കിലും മറുപടി നല്‍കിയിട്ടില്ല.
അതേസമയം, മന്ത്രി ആർ ബിന്ദുവിനും പ്രതിപക്ഷ എംഎല്‍എമാർക്കും കണ്ണട വാങ്ങാന്‍ തുക അനുവദിച്ചതിന്റെ കണക്കുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മന്ത്രി ആർ ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായത് 30500 രൂപയായിരുന്നു. അതേസമയം, പ്രതിപക്ഷ നിരയില്‍ മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ 27,700 രൂപ കണ്ണട വാങ്ങാനായി സർക്കാരിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ട്.
പേരാവൂർ എം എൽ എ ആയിരുന്ന സണ്ണി ജോസഫ് 23,500 രൂപ വാങ്ങിയപ്പോൾ, മലപ്പുറം എം എൽ എ പി ഉബൈദുള്ള 25950 രൂപ കണ്ണടയുടെ പേരിൽ സർക്കാരിൽ നിന്നും കൈപ്പറ്റി. പെരിന്തൽമണ്ണ എം എൽ എ മഞ്ഞളാം കുഴി അലി 29400 രൂപയും, കോട്ടക്കൽ എം എൽ എ ആബിദ് ഹുസ്സൈൻ തങ്ങൾ 26800 രൂപയും വാങ്ങിയിട്ടുണ്ട്. എന്നാൽ ഏറ്റവുമധികം പണം കൈപ്പറ്റിയത് എറണാകുളം എം എൽ എ ടി ജെ വിനോദ് 31600 രൂപയും, പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളി 35842 രൂപയുമാണ്.
-
"ഷി ജിൻപിങ് എന്നെ കെട്ടിപ്പിടിക്കും"; ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം! -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'











Click it and Unblock the Notifications