കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോയിൽ കടത്തുകയായിരുന്ന 72 കുപ്പി വിദേശ മദ്യം പിടികൂടി

  • By Desk
Google Oneindia Malayalam News

വടകര: മാഹിയിൽ നിന്നും കടത്തുകയായിരുന്ന 72 കുപ്പി വിദേശമദ്യം പിടികൂടി. പ്രതികൾ ഓടി രക്ഷപെട്ടു.ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ദേശീയപാതയിൽ അഴിയൂർ അണ്ടി കമ്പനിയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് ഹൈവേ പോലീസ് മദ്യം പിടികൂടിയത്.

സിപിഎമ്മിലെ വിഭാഗീയതകൾക്കെതിരെ പിണറായി; നേതാക്കൾ തെറ്റ് തിരുത്തണം, വെച്ചുപൊറുപ്പിക്കെല്ലെന്ന്...സിപിഎമ്മിലെ വിഭാഗീയതകൾക്കെതിരെ പിണറായി; നേതാക്കൾ തെറ്റ് തിരുത്തണം, വെച്ചുപൊറുപ്പിക്കെല്ലെന്ന്...

പോലീസിനെ കണ്ട് ഓട്ടോ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറും,മറ്റൊരാളും ഇറങ്ങി ഓടുകയായിരുന്നു.കെ എൽ 18 -ഡി-9635 ഓട്ടോയും,മദ്യവും,ഒരു മൊബൈൽ ഫോണും ഹൈവേ പോലീസ് കസ്റ്റഡിയിലെടുത്ത് ചോമ്പാല പോലീസിന് കൈമാറി.ഓട്ടോയുടെ പിൻഭാഗത്ത് 4 പെട്ടികളിലായിട്ടാണ് മദ്യം സൂക്ഷിച്ചത്.

liquor

സംഭവത്തിൽ ചോമ്പാൽ പോലീസ് കേസ്സെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.പരിശോധനയ്ക്ക് എസ്.ഐ പി കെ ബാബുരാജ്,സി പി ഒ മാരായ എം ലാലു,എ കെ ജയേഷ്,ഡ്രൈവർ എം പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

English summary
72 bottle foreign liquor seized from auto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X