കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

72 പ്ലസ് വണ്‍ ബാച്ചുകള്‍ കൂടി അനുവദിച്ചു; 13 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധം

Google Oneindia Malayalam News

തിരുവനന്തപുരം: പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് മതിയായ പഠന സൗകര്യമില്ലെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍. 72 പുതിയ ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 21 താലൂക്കുകളിലായിട്ടാണ് ഇത്രയും ബാച്ചുകള്‍ അനുവദിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്‍ സീറ്റുകള്‍ കുറവുള്ള താലൂക്കുകള്‍ കണ്ടെത്തിയാണ് ഇത്രയും ബാച്ച് അനുവദിച്ചത്. 21 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഒരു സയന്‍സ് ബാച്ചും 10 കോമേഴ്‌സ് ബാച്ചും 61 ഹ്യുമാനിറ്റീസ് ബാച്ചുമാണ് അനുവദിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

സൗദി അറേബ്യയുടെ ടാക്റ്റിക്കല്‍ മൂവ്; ബിന്‍ സല്‍മാന്‍ ഒമാനിലേക്ക്... യുഎഇയും ഇറാനും ലക്ഷ്യംസൗദി അറേബ്യയുടെ ടാക്റ്റിക്കല്‍ മൂവ്; ബിന്‍ സല്‍മാന്‍ ഒമാനിലേക്ക്... യുഎഇയും ഇറാനും ലക്ഷ്യം

അതേസമയം, ഡിസംബര്‍ 13 മുതല്‍ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കും. ബസ് കണ്‍സെഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഇത്. സ്‌കൂളുകള്‍ തുറക്കുകയും ബസുകളില്‍ തിരക്കേറുകയും ചെയ്ത പശ്ചാത്തലത്തില്‍ ബസുകളില്‍ ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. അതൊഴിവാക്കാനാണ് 13 മുതല്‍ യൂണിഫോമില്‍ വേണം വിദ്യാര്‍ഥികളെത്താന്‍ എന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും തുറക്കാം. എട്ടു മുതല്‍ സ്‌പെഷല്‍ സ്‌കൂളുകള്‍ തുറക്കാം. പൊതുവിദ്യാലയങ്ങള്‍ക്ക് ബാധകമായ മാനദണ്ഡങ്ങള്‍ പാലിക്കണം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്‌കൂളുകളില്‍ എത്താം.

n

അതിനിടെ, സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു. വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ എണ്ണം 1707 ആണ്. ഇതില്‍ 1495 പേര്‍ അധ്യാപകരും 212 പേര്‍ അനധ്യാപകരുമാണ്. എല്‍പി/ യുപി/ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനദ്ധ്യാപകരും വാക്‌സിന്‍ എടുത്തിട്ടില്ല. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 200 അധ്യാപകരും 23 അനധ്യാപകരും വാക്‌സിന്‍ എടുക്കേണ്ടതുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 229 അധ്യാപകര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജഗജില്ലി സ്‌റ്റൈലില്‍ ഗ്രേസ് ആന്റണി!! റേഷന്‍ അരി വാങ്ങാനെത്തിയതാണോ ചേച്ചി എന്ന് കമന്റ്

കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മറ്റ് ഓഫീസ് ജീവനക്കാര്‍ക്കും ആഴ്ചയില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. രോഗങ്ങള്‍, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം വാക്‌സിന്‍ എടുക്കാത്തവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അധ്യാപകര്‍ കൊവിഡ് വാക്‌സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല അധ്യാപകരും എടുക്കാന്‍ തയ്യാറായില്ല. ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് രേഖ കാണിച്ചാല്‍ ഇളവുണ്ടാകും. അല്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇനി സൗജന്യ ചികില്‍സയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
72 More Plus One Batch Allowed in Kerala; Students Must Be Wear Uniform From December 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X