Get Updates
Get notified of breaking news, exclusive insights, and must-see stories!

30കാരിയെ ഗർഭിണിയാക്കി!കുഞ്ഞിന്റെ അച്ഛൻ 72കാരനായ വൃദ്ധനെന്ന് പ്രസവശേഷം യുവതി!കാസർകോട് സംഭവിച്ചത്....

കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് കഴിഞ്ഞ ദിവസം ആൺകുഞ്ഞിന് ജന്മം നൽകിയത്.

കാസർകോട്: ലൈംഗിക പീഡനത്തിനിരയായ മുപ്പതുകാരി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 72കാരനായ വയോധികനെതിരെ പോലീസ് കേസെടുത്തു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് കഴിഞ്ഞ ദിവസം ആൺകുഞ്ഞിന് ജന്മം നൽകിയത്.

അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതിയെ വീട്ടുകാരാണ് കാസർകോട്ടെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് യുവതി ഗർഭിണിയാണെന്ന കാര്യം വീട്ടുകാരുമറിഞ്ഞത്. ഡോക്ടർമാരും വീട്ടുകാരും ചോദിച്ചെങ്കിലും കുഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്താൻ യുവതി ആദ്യം തയ്യാറായില്ല.

ചോദിച്ചപ്പോൾ...

ചോദിച്ചപ്പോൾ...

ഗർഭിണിയാണെന്ന് വ്യക്തമായതോടെ ആരാണ് ഉത്തരവാദിയെന്ന് വീട്ടുകാർ ആവർത്തിച്ച് ചോദിച്ചെങ്കിലും ആദ്യം യുവതി ഒന്നും പറഞ്ഞില്ല.

ഒടുവിൽ...

ഒടുവിൽ...

ഡോക്ടർമാരെത്തി കാര്യങ്ങൾ തിരക്കിയതോടെയാണ് യുവതി സംഭവം വെളിപ്പെടുത്തിയത്. 72കാരനായ വയോധികനാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്.

പോലീസെത്തി...

പോലീസെത്തി...

മുപ്പതുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് തെളിഞ്ഞതോടെ ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് കാസർകോട് പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.

ഒരു വർഷത്തോളം...

ഒരു വർഷത്തോളം...

കഴിഞ്ഞ ഒരു വർഷത്തോളമായി 72കാരനായ വയോധികൻ തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നാണ് യുവതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

കേസ്...

കേസ്...

മുപ്പതുകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 72കാരനെതിരെ കാസർകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യുവതിയും കുഞ്ഞും...

യുവതിയും കുഞ്ഞും...

കഴിഞ്ഞ ദിവസം പ്രസവിച്ച യുവതിയും ആൺകുഞ്ഞും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

അന്വേഷണം...

അന്വേഷണം...

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ 72കാരന് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+