ഇംഗ്ലീഷ് അറിയില്ല; അമേരിക്കയില്‍ 7248 ട്രക്ക് ഡ്രൈവർമാരുടെ പണി പോയി: ഭൂരിഭാഗവും ഇന്ത്യക്കാർ
ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ വിജയിക്കാത്തതിനെ തുടർന്ന് അമേരിക്കയില്‍ 7248 ട്രക്ക് ഡ്രൈവർമാരെ ജോലിയില്‍ നിന്നും പുറത്താക്കി. '2025 ഒക്ടോബർ വരെ 7248 കമേഴ്സ്യൽ ട്രക്ക് ഡ്രൈവർമാരെ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളിൽ പരാജയപ്പെട്ടതിന് 'ഔട്ട് ഓഫ് സർവീസ്' (പുറത്താക്കൽ) നടപടിയിലൂടെ ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കി' ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഭൂരിഭാഗവും പഞ്ചാബിലും ഹരിയാനയിലുമുള്ള ഇന്ത്യൻ ഉത്ഭവമുള്ള സിഖ് ഡ്രൈവർമാരാണ്.
അമേരിക്കൻ ട്രക്ക് വ്യവസായ മേഖലയില്‍ 130000 മുതൽ 150000 വരെ സിഖ് തൊഴിലാളികൾ ഉണ്ടെന്നാണ് നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷൻ (NAPTA) വ്യക്തമാക്കുന്നത്. പുതുതായി സ്വീകരിച്ച റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഇത് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ അന്യായമായി ലക്ഷ്യമിടുന്നുവെന്ന വിമർശനവും ശക്തമാകുന്നു.

അമേരിക്കൻ ഗതാഗത വകുപ്പിന്റെ (DOT) 49 CFR 391.11(b)(2) നിയമപ്രകാരം, 1988 മുതൽ കമേഴ്സ്യൽ ഡ്രൈവേഴ്സ് ലൈസൻസ് (CDL) ഉടമകൾക്ക് റോഡ് സൈനുകൾ വായിക്കാനും പൊതുജനങ്ങളുമായി സംസാരിക്കാനും അധികൃതരുമായി ആശയവിനിമയം നടത്താനും ഇംഗ്ലീഷ് അറിയണം. 2016-ൽ ഒബാമ ഭരണകൂടത്തിന്റെ മെമ്മോയിലൂടെ ഈ നിയമം അനൗപചാരികമായി ലളിതമാക്കിയിരുന്നു. പക്ഷേ 2025 ജൂണിൽ ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറിലൂടെ നിയമം വീണ്ടും ശക്തമായി തന്നെ കൊണ്ടുവന്നു.
ജൂൺ 25 മുതൽ ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (FMCSA) റോഡ് സൈഡ് പരിശോധനകളിൽ ഇംഗ്ലീഷ് ടെസ്റ്റുകൾ നടത്തി, പരാജയപ്പെട്ടവരെ ഉടൻ തന്നെ പുറത്താക്കുകയായിരുന്നു. ഒക്ടോബർ വരെ FMCSA ഡാറ്റയനുസരിച്ച് 5006-ലധികം ലംഘനങ്ങൾ രേഖപ്പെടുത്തി. ജൂലൈയിൽ 1,500 ആയിരുന്നത് സെപ്റ്റംബറോടെ ഇരട്ടിയായി വർധിച്ചു. ടെക്സാസും അരിസോണയും പോലുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ ട്രക്ക് വ്യവസായത്തിൽ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ഒന്നര ലക്ഷത്തില്‍ അധികം പേരാണുള്ളത്. "194000 അന്‍റി-ഡൊമിസൈൽഡ് (ഇനിഷ്യൽ) ഡ്രൈവർമാരെ തൊഴിലിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ്, ഇത് ഇമിഗ്രന്റുകളെ അന്യായമായി ലക്ഷ്യമിടുന്നു." സിഖ് സംഘടന അധികൃതർ പറയുന്നു. ഈ പുറത്താക്കലുകള്‍ ആളുകളെ വലിയ രീതിയില്‍ ബാധിക്കുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.
-
ശ്രീകണ്ഠന് നായരെ കൊട്ടി അരുണ്‍കുമാര്‍; ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി -
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം!












Click it and Unblock the Notifications