Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടക്കാരായ 73 പ്രവാസികൾ കൂടി നാടണഞ്ഞു... ആറ് വിമാനങ്ങളിലായി

പത്തനംതിട്ട: വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി 73 പ്രവാസികൾ കൂടി പത്തനംതിട്ടയിൽ തിരികെയെത്തി. കൊച്ചി, തിരുവനന്തപുരം, കാലിക്കറ്റ് വിമാനത്താവളങ്ങളില്‍ ആറു വിമാനങ്ങളിലായി വ്യാഴാഴ്ച്ച (ജൂണ്‍ 4) ആണ് ഇവർ എത്തിയത്.

രണ്ടു ദുബായ് - കൊച്ചി വിമാനങ്ങളിലായി 19 പുരുഷന്മാരാണ് ജില്ലയിലെത്തിയത്. ഇതില്‍ 17 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു. ദുബായ്-തിരുവനന്തപുരം വിമാനത്തില്‍ 9 സ്ത്രീകളും 14 പുരുഷന്മാരും 3 കുട്ടികളും ഉള്‍പ്പടെ 26 പേരാണ് ജില്ലക്കാരായി ഉണ്ടായിരുന്നത്. ഇതില്‍ 22 പേര്‍ വീടുകളിലും 4 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാണ്.

Air India

മസ്‌ക്കറ്റ്-കൊച്ചി വിമാനത്തില്‍ ആറു സ്ത്രീകളും ആറു പുരുഷന്മാരും മൂന്നു കുട്ടികളും ഉള്‍പ്പടെ 14 പേരാണ് എത്തിയത്. ഇതില്‍ 11 പേര്‍ വീടുകളിലും മൂന്നു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാണ്. മസ്‌ക്കറ്റ്-തിരുവനന്തപുരം വിമാനത്തില്‍ നാലു സ്ത്രീകളും എട്ടു പുരുഷന്മാരും ഉള്‍പ്പടെ 12 പേരാണ് എത്തിയത്. ഇതില്‍ ഒമ്പത് പേര്‍ വീടുകളിലും മൂന്നു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാണ്. കുവൈറ്റില്‍ നിന്നുമെത്തിയ കുവൈറ്റ് - കാലിക്കറ്റ് വിമാനത്തില്‍ ജില്ലക്കാരായ രണ്ടു പേരാണ് എത്തിയത്. ഇതില്‍ ഒരാള്‍ വീട്ടിലും ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+