കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ 75 കാരിയ്ക്ക് ക്രൂരമായ ലൈംഗിക പീഡനം, സ്വകാര്യഭാഗങ്ങളില്‍ ആയുധം കൊണ്ട് മുറിവ്

Google Oneindia Malayalam News

കൊച്ചി: കേരളത്ത മുഴുവന്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കൊച്ചിയില്‍ നിന്ന വരുന്നത്. 75 വയസ്സുള്ള വയോധിക അത് ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇരയാക്കപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വനിത കമ്മീഷനും സ്വമേധയാ കേസ് എടുത്തു.

ജൂലായ് 3, ഞായറാഴ്ചയാണ് സംഭവം. പാങ്കോട് ഇരുപ്പിച്ചിറയിലെ വയോധികയുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം. ഈ വീട്ടിലുള്ള മൂന്ന് പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. വയോധികയെ ഒന്നിലധികം പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത് എന്നാണ് സംശയിക്കപ്പെടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കോലഞ്ചേരി സ്വദേശിനി

കോലഞ്ചേരി സ്വദേശിനി

കൊലഞ്ചേരി പഴന്തോട്ടം മനയത്തുപീടിക സ്വദേശിനിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പാങ്കോട് വച്ച് പീഡനത്തിന് ഇരയായ ഇവരെ പഴങ്ങാട് ഉള്ള സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കൊലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സ്വകാര്യ ഭാഗങ്ങളില്‍ മുറിവ്

സ്വകാര്യ ഭാഗങ്ങളില്‍ മുറിവ്

ഒന്നിലധികം പേര്‍ ചേര്‍ന്നാണ് വയോധികയെ ഉപദ്രവിച്ചത് എന്നാണ് സൂചന. ഇവരുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ ആയുധം ഉപയോഗിച്ച് മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വന്‍കുടലിനും വലിയ പരിക്കുണ്ട്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല എന്നാണ് വിവരം.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam
കസ്റ്റഡിയില്‍ ഉള്ളവര്‍

കസ്റ്റഡിയില്‍ ഉള്ളവര്‍

വയോധികയുടെ സുഹൃത്തായ സ്ത്രീയുടെ വീട്ടില്‍ ആ സമയത്ത് ഉണ്ടായിരുന്ന മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ആ വീട്ടിലെ സ്ത്രീ, അവരുടെ ഭര്‍ത്താവ്, മകന്‍ എന്നിവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

 സംശയത്തിന്റെ നിഴലില്‍

സംശയത്തിന്റെ നിഴലില്‍

പോലീസിന്റെ സംശയ നിഴലില്‍ ഒരു ഡ്രൈവറും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വയോധികയുടെ മൊഴിയെടുക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല എന്നതാണ് പോലീസ് നേരിടുന്ന വെല്ലുവിളി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷമം തുടങ്ങിയിട്ടുണ്ട്

 മട്ടന്നൂരിൽ 75 കാരിയ്ക്ക് പീഡനം: അതിക്രമിച്ച് കയറി മൂന്ന് തവണ പീഡിപ്പിച്ചു, പ്രതി റിമാൻഡിൽ മട്ടന്നൂരിൽ 75 കാരിയ്ക്ക് പീഡനം: അതിക്രമിച്ച് കയറി മൂന്ന് തവണ പീഡിപ്പിച്ചു, പ്രതി റിമാൻഡിൽ

അമേരിയ്ക്കക്കാരെ കൊന്നൊടുക്കുന്നത് ആര്? ജനസംഖ്യയുടെ 4.5 % മാത്രം, പക്ഷേ, കൊവിഡ് രോഗികളിൽ 25 % ഇവിടെഅമേരിയ്ക്കക്കാരെ കൊന്നൊടുക്കുന്നത് ആര്? ജനസംഖ്യയുടെ 4.5 % മാത്രം, പക്ഷേ, കൊവിഡ് രോഗികളിൽ 25 % ഇവിടെ

കനത്ത മഴ; മുംബൈയില്‍ വെള്ളപ്പൊക്കം, ഓഫീസുകള്‍ അടച്ചു, ട്രെയിനുകള്‍ നിര്‍ത്തി, ഒരു മരണംകനത്ത മഴ; മുംബൈയില്‍ വെള്ളപ്പൊക്കം, ഓഫീസുകള്‍ അടച്ചു, ട്രെയിനുകള്‍ നിര്‍ത്തി, ഒരു മരണം

{document1}

English summary
75 Year old woman brutally attacked in Kochi, injuries on private parts. Three under police custody now. Women Commission registered case voluntarily.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X