Get Updates
Get notified of breaking news, exclusive insights, and must-see stories!

രശ്മി 76-ാം രാജ്യാന്തര ത്രിദിന ചലച്ചിത്രോത്സവം 23മുതല്‍ മലപ്പുറം ആനന്ദ് സിനി പാലസില്‍

മലപ്പുറം: കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, പബ്ലിക് റിലേഷന്‍സ് വകുപ്പ്, മലപ്പുറം ഡി.ടി.പി.സി., മലപ്പുറം നഗരസഭ എന്നിവയുടെ സഹകരണത്തോടെ രശ്മി ഫിലിം സൊസൈറ്റി ഫെബ്രൂവരി 23 മുതല്‍ 25 വരെ മലപ്പുറം ആനന്ദ് സിനിപാലസില്‍ സംഘടിപ്പിക്കുന്ന 76-ാം രാജ്യാന്തര ത്രിദിന ചലച്ചിത്രോത്സവം വെള്ളിയാഴ്ച വൈകിട്ട് 5.30-ന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ മണമ്പൂര്‍ രാജന്‍ ബാബു അദ്ധ്യക്ഷനാകും. കേരള നിയമസഭാംഗം പി.ഉബൈദുള്ള, നഗരസഭാധ്യക്ഷ സി.എച്ച്.ജമീല, ജില്ലാ കളക്ടര്‍ അമിത് മീണ, ജന.കണ്‍വീനര്‍ അനില്‍ കെ. കുറുപ്പന്‍, നിരൂപകന്‍ എ.മീരാസാഹിബ്, സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, ഡി.ടി.പി.സി. സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, നഗരസഭാംഗങ്ങളായ കെ.വി. വല്‍സല കുമാരി, ഹാരിസ് ആമിയന്‍, നൗഷാദ് മണ്ണിശ്ശേരി, വി. ശശികുമാര്‍, കെ.എസ്. മണി, പാലോളി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചിത്രമായി സഞ്ജു സുരേന്ദ്രന്റെ ഏദന്‍ (മലയാളം) പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന പരിപാടിയും സിനിമയും പ്രവേശനം സൗജന്യമായിരിക്കും.

രണ്ടാം ദിവസം സ്ത്രീയും സിനിമയും പെണ്ണൊരുമ എന്ന തുറന്നവേദി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്യും. അര്‍ച്ചന പദ്മിനി, അപര്‍ണ്ണ പ്രശാന്തി, പി. ജസീല, അജിത്രി, ആശ കല്ലുവളപ്പില്‍ എന്നിവര്‍ പങ്കെടുക്കും. 75-ാം രാജ്യാന്തര ചലച്ചിത്രോത്സവ ന്യൂസ് ആല്‍ബം വി.കെ. ജോസഫ് പ്രകാശനം ചെയ്യും.

film

മൂന്നാം ദിവസം സമാപന സമ്മേളനം ചെലവൂര്‍ വേണു ഉദ്ഘാടനം ചെയ്യും. പി.കെ. മുരളീധരന്‍, കെ. സുന്ദരരാജന്‍, പ്രകാശ് ശ്രീധര്‍, കെ.ജി. മോഹന്‍ കുമാര്‍, അഡ്വ. എം. കേശവന്‍ നായര്‍, ഹനീഫ് രാജാജി എന്നിവര്‍ പങ്കെടുക്കും.

വെള്ളിയാഴ്ച രാവിലെ മുതല്‍ ആനന്ദില്‍ ഡെലിഗേറ്റ് പാസ്സ് ലഭിക്കും. ഡി.ടി.പി.സി. ഓഫീസ്, എന്‍.ബി.എസ്. പുസ്തക സരസ്സ്, ഡിജി വേള്‍ഡ്, രശ്മി ഓഫീസ് എന്നിവിടങ്ങളില്‍ ഡെലിഗേറ്റ് ഫോറം ലഭിക്കും. വിശദാംശങ്ങള്‍ക്ക് 9447 395360.

പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ വി.പി. അനില്‍, മാധ്യമസമിതി ചെയര്‍മാന്‍ ഐ.സമീല്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ മണമ്പൂര്‍ രാജന്‍ ബാബു, ജന.കണ്‍വീനര്‍ അനില്‍ കെ. കുറുപ്പന്‍, നഗരസഭാംഗം ഹാരിസ് ആമിയന്‍, കോ-ഓര്‍ഡിനേറ്റര്‍ ഹനീഫ് രാജാജി എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+